നിങ്ങൾ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല; പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; ജനങ്ങൾ പരിഭ്രാന്തിയിൽ; റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടൻ; മൗനം പാലിച്ച് പുടിൻ

Update: 2024-11-22 13:25 GMT

ലണ്ടൻ: പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതിയെന്ന് റിപ്പോർട്ടുകൾ. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ രംഗത്ത് വന്നിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫൻസ് സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് റോബ് മഗോവൻ യുകെ പാർലമെൻ്റ് കമ്മിറ്റി ഹിയറിംഗിലാണ് ഇക്കാര്യം പറഞ്ഞത്.

യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോ​ഗിച്ച് യുക്രൈൻ റഷ്യയെ ആക്രമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരെത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ജോ ബൈഡന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമായിരുന്നു. പക്ഷെ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി എന്താണെന്ന് ട്രംപ് ഇതുവരെ പറഞ്ഞിട്ടില്ല. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് യുക്രൈൻ പ്രസിഡൻ്റ് സെലെൻസ്‌കിയുമായി സംസാരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ‌

Tags:    

Similar News