ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌ക് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് 2002ല്‍; ഭൂമിയിലെ മറ്റേത് രാജ്യത്തേക്കാളും കഴിവുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്ന രാജ്യം അമേരിക്ക; എച്ച് വണ്‍ ബി വിസയ്ക്കായി വാദിച്ച് ടെസ്‌ള ഉടമ; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എതിര്‍സ്വരം ശക്തം; കുടിയേറ്റത്തില്‍ ട്രംപ് പിന്നോട്ട് പോകുമോ?
വാഷിങ്ടണ്‍: മികച്ച സാങ്കേതിക വിദഗ്ധരായ വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലിക്കുള്ള വിസ അനുവദിക്കാനുള്ള ഇലോണ്‍ മസ്‌ക്കിന്റെ നീക്കത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടയിലെ ഒരു തന്നെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധം ഇല്ലാതാകുന്നു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണ് മസ്‌ക്കിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നത്.
അമേരിക്കയിലെ സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ട്രംപ് രൂപീകരിച്ച സമിതിക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഉന്നത വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ ആറ് വര്‍ഷം സ്ഥിരമായി ജോലി ചെയ്യുന്നതിന്് അനുമതി നല്‍കുന്ന എച്ച്-വണ്‍ ബി വിസക്കായി മസ്‌ക്ക്് വാദിച്ചതാണ് ഈ വിഭാഗക്കാരെ ചൊടിപ്പിച്ചത്. എന്നാല്‍ മസ്‌ക് ആകട്ടേ ശക്തമായ ഭാഷയിലാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ വിഭാഗക്കാരോട് പ്രതികരിച്ചത്.
സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സമിതിയില്‍ തന്റെ സഹപ്രവര്‍ത്തകനും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി ഈയിടെ എച്ച്.വണ്‍ ബി വിസയുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മസ്‌ക്കും ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കുടിയേറ്റ വിരുദ്ധ നിലപാടുള്ള പല റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കും ഇത് അത്ര ഇഷ്ടമായിരുന്നില്ല. കുടിയേറ്റക്കാരെ പുറത്താക്കും എന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണ് ഇതെന്നായിരുന്നു അവരുടെ നിലപാട്.
എന്നാല്‍ മസ്‌ക്ക് ഇവര്‍ക്ക് തിരിച്ചടി നല്‍കിയ രൂക്ഷമായ ഭാഷയിലാണ്. വിദ്വേഷമുള്ള അനുതാപമില്ലാത്ത ഇത്തരം വംശീയവാദികളെ പാര്‍്ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാമ് അദ്ദേഹം പ്രഖ്യാപിച്ചത്. എച്ച്.വണ്‍ ബി വിസ കാരണമാണ് സ്പേസ് എക്സും ടെസ്ലയും പോലയുള്ള അമേരിക്കയുടെ ശക്തിസ്രോതസുകളായി മാറിയ സ്ഥാപനങ്ങള്‍ ഉണ്ടായതെന്ന കാര്യവും മസ്‌ക്ക് ഇക്കൂട്ടരെ ഓര്‍മ്മിപ്പിച്ചു. ഇത്തരക്കാര്‍ക്ക് എതിരെ താന്‍ തുറന്ന യുദ്ധത്തിന് തയ്യാറാമെന്നും മസ്‌ക്ക് പ്രഖ്യാപിച്ചു.
കഴിഞ്ഞ 150 വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്കക്ക് ഇത്രയും വളര്‍ച്ച ഉണ്ടായതിന് പിന്നില്‍ ഈ രാജ്യം കഴിവുള്ളവര്‍ക്ക് നല്‍കിയ അംഗീകാരം കൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു. ഭൂമിയിലെ മറ്റേത് രാജ്യത്തേക്കാളും കഴിവുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്ന രാജ്യമാണ് അമേരിക്കയെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. അമേരിക്ക സ്വാതന്ത്യത്തിന്റെയും അവസരങ്ങളുടേയും രാജ്യമാണെന്ന് ഉറപ്പ് വരുന്നതിനായി താന്‍ അവസാനം വരെ പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഇലോണ്‍ മസ്‌ക് 2002 ലാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ പ്രസ്ഥാനക്കാരുടെ കുടിയേറ്റ വിരുദ്ധ നിലപാടുകളോട് മസ്‌ക്കിന് പൂര്‍ണമായ യോജിപ്പില്ലെന്ന കാര്യം നേരത്തേയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ ഒരു അഭിപ്രായ ഭിന്നത രൂപം കൊള്ളുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്റെ നിലപാടുകളെ എതിര്‍ക്കുന്ന പലരുടേയും എക്സിലെ അക്കൗണ്ടുകള്‍ മസ്‌ക് ഇടപെട്ട് ലിമിറ്റ് ചെയ്യാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.