യുക്രൈനെ ചതിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഓവല്‍ ഓഫീസിലെത്തി; താന്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന് ഒരുങ്ങാന്‍ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ്; രാജി വയ്ക്കാന്‍ ഒരുങ്ങി യുക്രൈന്‍ പ്രസിഡന്റ്; റഷ്യയ്‌ക്കൊപ്പം ട്രംപിസമോ?

Update: 2025-02-25 04:06 GMT

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അമേരിക്കയില്‍ എത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനെ ചതിക്കരുതെന്നാവശ്യമാണ് മാക്രോണ്‍ മുന്നോട്ട് വെച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ താന്‍ പറയുന്നത് പോലെ അനുസരിച്ചില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിന് ഒരുങ്ങിക്കോളാനാണ് ട്രംപ് ആവശ്യപ്പെട്ടത്.

യുദ്ധം ഇങ്ങനെ തുടരുകയാണെങ്കില്‍ അതിനെ പിടിച്ചു നിര്‍ത്താന്‍ നന്നായിട്ട്് അറിയാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപ് പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ രാജ്യത്തെ ഭരണാധികാരി അദ്ദേഹത്തെ കാണാന്‍ എത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നലെ മൂന്ന് വര്‍ഷം തികഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്‍കൈയെടുത്ത്് നടത്തുന്ന ചര്‍ച്ചകളില്‍ യുക്രൈനെ ഉള്‍പ്പെടുത്താത്തതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. പുട്ടിനുമായി ട്രംപ് കൂടുതല്‍ അടുക്കുകയാണെന്നാണ് അവര്‍ കരുതുന്നതും.

ഫ്രഞ്ച് പ്രസിഡന്റിന് വൈറ്റ്ഹൗസില്‍ ലഭിച്ചത് അത്ര ഊഷ്മളമായ സ്വീകരണവും ആയിരുന്നില്ല. സമാധാന ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുട്ടിനെ സമീപിക്കാമെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നേരത്തേ യുക്രൈനാണ് യുദ്ധത്തിന് തുടക്കമിട്ടത് എന്ന് ട്രംപ് ആരോപിച്ചിരുന്നു. സെന്‍സ്‌കിക്ക് ഈയാഴ്ചയോ അടുത്ത ആഴ്ചയോ തന്നെ് അമേരിക്ക സന്ദര്‍ശിക്കാമെന്നും അവരുടെ ധാതുസമ്പത്ത് അമേരിക്കക്ക് കൈമാറുന്ന കരാറില്‍ ഒപ്പ് വെയ്ക്കാമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ട്രംപും മാക്രോണും ജി-സെവന്‍ രാജ്യങ്ങളിലെ നേതാക്കളുമായി റഷ്യ-യുക്രൈന്‍ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും അമേരിക്കയില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആണവ ശക്തികളാണ് ബ്രിട്ടനും ഫ്രാന്‍സും. കഴിഞ്ഞ ശനിയാഴ്ച പോളണ്ട്് പ്രസിഡന്റുമായും ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ജോബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത്് റഷ്യയുമായുള്ള ബന്ധം അത്രം നല്ല രീതിയില്‍ ആയിരുന്നില്ല മുന്നോട്ട് പോയിരുന്നത്.

എന്നാല്‍ ട്രംപ് ഒന്നര മണിക്കൂര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമായി തീരുകയായിരുന്നു. ട്രംപും പുട്ടിനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു. അതിനിടയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രാജി വെയ്ക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തു വരികയാണ്. റഷ്യന്‍ മാധ്യമമായ റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയര്‍ 2025 ഫോറത്തില്‍ സംസാരിക്കവെ താന്‍ വര്‍ഷങ്ങളോളം അധികാരത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

യുക്രൈന്് സമാധാനം ആവശ്യമാണെങ്കില്‍ തന്റെ സ്ഥാനം രാജിവയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് തയ്യാറാണ് എന്നും അത്തരം വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്റെ സ്ഥാനം നാറ്റോയ്ക്ക് പകരം വയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ യുക്രെയ്നിന്റെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, സെലന്‍സ്‌കി പറഞ്ഞതായി റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Similar News