ലണ്ടനില്‍ ഫലസ്തീന്‍ അനുകൂലികളുടെ മാര്‍ച്ചില്‍ ഉയര്‍ന്നത് ഇറാന് നേരെ ബോംബാക്രമണം നടത്തരുതെന്ന മുദ്രാവാക്യം; സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ രാജ്യത്തെ ജൂത സമൂഹത്തിന് മുന്നറിയിപ്പ്; സിനഗോഗുകളിലും സ്‌കൂളുകളിലും സുരക്ഷ മുന്‍കരുതലുകള്‍

രാജ്യത്തെ ജൂത സമൂഹത്തിന് മുന്നറിയിപ്പ്

Update: 2025-06-15 07:22 GMT

ലണ്ടന്‍: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ ജൂത സമൂഹത്തോട് അതീവ ജാഗ്രത പാലിക്കാന്‍ അധികൃതരുടെ നിര്‍ദേശം. ജൂതമതക്കാരുടെ ആരാധനാലയങ്ങളായ സിനഗോഗുകളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ പൊതു സ്ഥലങ്ങളില്‍ ജൂത വിശ്വാസങ്ങളുടേയോ ഇസ്രയേലിന്റെയോ ചിഹ്നങ്ങള്‍ ഒന്നും തന്നെ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ബ്രിട്ടനിലെ ജൂത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് മുെൈന്‍കയടുത്ത് സിനഗോഗുകള്‍, സ്‌കൂളുകള്‍, ജൂത വംശജരുടെ കെട്ടിടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരായ നടന്ന ഭീകരാക്രമണം മുതല്‍ തങ്ങളുടെ സുരക്ഷാ നടപടികള്‍ വളരെ ഉയര്‍ന്ന തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറാനില്‍ നിന്നുളള ഭീഷണി തങ്ങള്‍ ഗൗരവകരമായി തന്നെ കണക്കാക്കിയിട്ടുണ്ടെന്നും സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.

പോലീസുമായും സര്‍ക്കാരുമായും ബ്രിട്ടനിലെ ജൂത സമൂഹത്തിന് പങ്കാളിത്തം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ ശക്തമാക്കാനാണ് അവരുടെ നീക്കം. ഇതിന് വേണ്ടി രഹസ്യാന്വേഷണം നടത്തുന്നില്ലെന്നും അതേ സമയം എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജൂത സമൂഹം നടത്തുന്ന എല്ലാ ചടങ്ങുകളിലും സുരക്ഷ ശക്തമാക്കാനുമാണ് സംഘടനയുടെ നീക്കം.

ഇറാന്‍ ലോകമെമ്പാടുമുള്ള ജൂതന്മാര്‍ക്കും ഇസ്രായേലികള്‍ക്കുമെതിരെ വളരെക്കാലമായി ഭീകരാക്രമണം നടത്തുകയാണെന്നാണ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഫലസ്തീന്‍ അനുകൂലികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

റാലിയില്‍ പങ്കെടുത്തവര്‍ ഇറാന് നേര്‍ക്ക് ബോംബാക്രമണം നടത്തരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ ഇസ്രയേല്‍ ലണ്ടനിലെ അവരുടെ എംബസി അടച്ചിട്ടു. വിദേശത്തുള്ള എല്ലാ ഇസ്രായേല്‍ പൗരന്മാരും അവരുടെ സ്ഥലങ്ങള്‍ വിശദീകരിക്കുന്ന ഒരു ഫോം പൂരിപ്പിക്കണമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത് ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ മുന്‍കരുതലായി സ്വീകരിക്കുന്ന നടപടിയാണ്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ അവരുടെ യാത്രകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കി. ഇസ്രയേല്‍ ഹമാസ് യുദ്ധം ആരഭിച്ചതിന് ശേഷം ഫലസ്തീന്‍ അനുകൂലികള്‍ നിരവധി റാലികള്‍ ബ്രിട്ടനില്‍ നടത്തിയിരുന്നു.

Similar News