സാധാരണക്കാരായ മനുഷ്യര്‍ പട്ടിണി മൂലം എല്ലും തോലുമായി; ഗസ്സയിലേക്ക് പുറത്തുനിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് അടക്കം ഭീകരര്‍ അടിച്ചുമാറ്റുന്നു; അര്‍ഹര്‍ക്ക് കിട്ടുന്നത് 14 ശതമാനം മാത്രം; എത്ര ട്രക്കുകള്‍ എത്തിയാലും ദുരിതം അവസാനിക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ഗസ്സയിലേക്ക് പുറത്തുനിന്നു വരുന്ന സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് അടക്കം ഭീകരര്‍ അടിച്ചുമാറ്റുന്നു;
ഗസ്സ: ഗസ്സയിലേക്ക് അയയ്ക്കുന്ന സഹായത്തിന്റെ ഭൂരിഭാഗവും സായുധരായ തീവ്രവാദികള്‍ തട്ടിയെടുക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെന്നും 14 ശതമാനം സഹായം മാത്രമാണ് അര്‍ഹരായ വ്യക്തികള്‍ക്ക് ലഭിക്കുന്നതെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 86 ശതമാനവും ഭീകരര്‍ ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ, ആയുധധാരികളായ തീവ്രവാദികള്‍ തോക്കിന്‍മുനയില്‍ സഹായ വാഹനവ്യൂഹങ്ങള്‍ കൊള്ളയടിച്ചതായി നേരത്തേ ആരോപണം ആരോപിച്ചിരുന്നു. മെയ് പകുതി മുതല്‍ കഴിഞ്ഞ വാരാന്ത്യം വരെ ഗാസയില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ച 29,885 സഹായ വസ്തുക്കളില്‍ 25,703 എണ്ണം തട്ടികൊണ്ടുപോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ ഗസ്സയില്‍, പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്കായി കൊണ്ടു വരികയായിരുന്ന അവശ്യ വസ്തുക്കളില്‍ 4182 എണ്ണം മാത്രമേ അര്‍ഹരായ വ്യക്തികള്‍ക്ക് ലഭിച്ചിട്ടുള്ളൂ. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ 23,353 ടണ്ണോളം അവശ്യ വസ്തുക്കളാണ് ഹമാസ് തീവ്രവാദികളോ ഗാസയിലെ യുദ്ധമേഖലയില്‍ താമസിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകളില്‍ ചിലരോ തട്ടിക്കൊണ്ട് പോയി എന്നാണ് കരുതപ്പെടുന്നത്.
ഇസ്രയേലും ഹമാസും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി മാറുകയാണ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇരുവരും ഇപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയാണ്. എത്ര ട്രക്കുകള്‍ ഗസ്സയിലേക്ക് എത്തിയാലും അത് കൊണ്ട് അവിടുത്തെ സാധാരണക്കാരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെയുള്ള റെഡ്ക്രോസിന്റെ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന പലര്‍ക്കും ഗുരുതരമായ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ കാണുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്. ആക്രമണങ്ങളില്‍ പരിക്കേറ്റ്
പലരും ആശുപത്രികളില്‍ എത്തുമ്പോള്‍ അവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സാധനങ്ങള്‍ പോലും ഇവിടെ ലഭ്യമല്ല.
ഭക്ഷണത്തിനായി തിരക്കുകൂട്ടുന്ന സ്ഥലങ്ങളിലും നിരവധി പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുയോ ചെയ്യുന്നുണ്ട്. ഗസ്സയില്‍ 2023 ഒക്ടോബര്‍ ഏഴിന് ശേഷം യുദ്ധം ഉണ്ടായ സാഹചര്യത്തില്‍ ഇതു വരെ 93 കുട്ടികള്‍ ഉള്‍പ്പെടെ 175 പേര്‍ പട്ടിണി കൊണ്ട് മരിച്ചു എന്നാണ് ഹമാസ് ആരോപിക്കുന്നത്.