ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്‍

ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും

Update: 2025-10-01 17:13 GMT

വാഷിങ്ടന്‍: ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു. ഖത്തറിനെതിരായ ഏതൊരു സായുധ ആക്രമണവും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുണ്ടാകുന്ന ആക്രമണങ്ങളെ യുഎസ് ശക്തമായി നേരിടുമെന്ന് ഉത്തരവില്‍ പറയുന്നു. 'അത്തരമൊരു ആക്രമണം ഉണ്ടായാല്‍, അമേരിക്കയുടെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും,' ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു.

ഖത്തറില്‍ യുഎസ് സൈനിക താവളം നിലവിലുള്ള സാഹചര്യത്തില്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേല്‍ ഖത്തറിന്റെ പരമാധികാരം മറികടന്ന് ആക്രമണം നടത്തിയതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ഖത്തറിനെതിരായ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് മേഖലയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News