എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ..ഇനി രണ്ടിലൊന്ന് അറിയാതെ പിന്നോട്ടില്ല! ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മേജർ ജനറൽ; തങ്ങളുടെ രാജ്യം അമേരിക്കയുടെ മുന്നിൽ തലകുനിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം; സൈന്യവുമായി യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്ന മട്ടിൽ പ്രസ്താവന; കൂടെ വലിയൊരു മുന്നറിയിപ്പും; എതിരാളിയുടെ മുന്നിൽ ട്രംപ് വിരണ്ടോ?
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇറാന്റെ ഉന്നത സൈനിക നേതൃത്വം രംഗത്ത്. തങ്ങളുടെ സായുധ സേന 'പൂർണ്ണ വിജയം വരെ' പോരാട്ടം തുടരുമെന്ന് ഇറാന്റെ സൈനിക വക്താവും ഖാത്തം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥനുമായ മേജർ ജനറൽ അലി അബ്ദുല്ലാഹി അലിയാബാദി വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ ഈ പ്രഖ്യാപനം, നിലവിലെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യരുതെന്ന സൈന്യത്തിന്റെ കർശനമായ മുന്നറിയിപ്പായാണ് ജനറൽ അലിയാബാദിയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ സൈന്യം അഭിമാനിക്കുന്നതായും, ലക്ഷ്യം കാണുന്നതുവരെ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ 'പൂർണ്ണ വിജയം' എന്നത് കൊണ്ട് കൃത്യമായി എന്താണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പ് ശ്രമങ്ങളെ സൈന്യം എതിർക്കുന്നു എന്ന സൂചനയാണിത് നൽകുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പിൻഗാമിയെ ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി മുഹമ്മദ് ബാക്കിർ ദുൽഖദിറിനെയാണ് നിയമിച്ചത്. ഇറാന്റെ പ്രതിരോധ നയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പദവിയിലേക്കാണ് ദുൽഖദിറിന്റെ കടന്നുവരവ്.
പുതിയ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി.ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായാണ് നിയമനം.അമേരിക്കയുടെ ചർച്ചാ വാഗ്ദാനങ്ങളെ തള്ളിക്കൊണ്ട് സൈന്യം നിലപാട് കടുപ്പിക്കുന്നു. പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ, സൈനിക നേതൃത്വത്തിന്റെ ഈ പ്രസ്താവനയും പുതിയ സുരക്ഷാ മേധാവിയുടെ നിയമനവും ഇറാന്റെ ഭാവി നീക്കങ്ങളിൽ നിർണ്ണായകമാകും.
അതേസമയം, അമേരിക്കയിലെ ടെക്‌സസിലുള്ള പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനവും തീപിടുത്തം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പോര്‍ട്ട് ആര്‍തറിലെ പ്ലാന്റില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തിന് പിന്നാലെ പ്രദേശം കറുത്ത പുകയാല്‍ മൂടി. പ്ലാന്റിലെ ഇന്‍ഡസ്ട്രിയല്‍ ഹീറ്ററിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തെത്തുടര്‍ന്ന് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിഷപ്പുക ശ്വസിക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജനലുകളും വാതിലുകളും അടച്ചിടണമെന്നും പുറത്തിറങ്ങരുതെന്നും ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് സെന സ്റ്റീഫന്‍സ് അറിയിച്ചു. നിലവില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പ്രതിദിനം 4.35 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
ലോകത്തിലെ തന്നെ വമ്പന്‍ എണ്ണക്കമ്പനികളില്‍ ഒന്നായ വലേറോയുടെ റിഫൈനറിയില്‍ വന്‍ സ്‌ഫോടനമുണ്ടായിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആ ശബ്ദം കേട്ടത്. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകള്‍ വരെ കുലുങ്ങിപ്പോയ പ്രകമ്പനമായിരുന്നു ആ സ്‌ഫോടനം സൃഷ്ടിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ റിഫൈനറിയില്‍ നിന്ന് കൂറ്റന്‍ തീഗോളങ്ങള്‍ ഉയരുകയും ആകാശം മുഴുവന്‍ കറുത്ത പുക പടരുകയും ചെയ്തു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അധികൃതര്‍ അടിയന്യതര നിര്‍ദേശം നല്‍കിയത്.
സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സും മറ്റ് എമര്‍ജന്‍സി വിഭാഗങ്ങളും കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നോ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നോ ഉള്ള കാര്യത്തില്‍ കമ്പനിയോ പ്രാദേശിക ഭരണകൂടമോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും റിഫൈനറിയിലെ ഒരു ഹീറ്റര്‍ യൂണിറ്റിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.
സ്‌ഫോടനത്തിന്റെ ആഘാതം തങ്ങളുടെ വീടുകളില്‍ വരെ അനുഭവപ്പെട്ടതായി പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകള്‍ വരെ വിറച്ചുപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്ഥലത്ത് വായുനിലവാരം പരിശോധിച്ചു വരികയാണ്. വിഷപ്പുക പടര്‍ന്നിട്ടുണ്ടോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. ടെക്‌സസിലെ മലയാളികള്‍ ഏറെയുള്ള മേഖല കൂടിയാണിത്.
