ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല
ജോഹന്നാസ് ബര്‍ഗ്: ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാട് ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 വേദിയിലും ആവര്‍്ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തെ വച്ചു പൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള തലത്തില്‍ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. നിര്‍ണായക സാങ്കേതിക വിദ്യകള്‍ മനുഷ്യ കേന്ദ്രീകൃതമാകണം അല്ലാതെ സാമ്പത്തിക കേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ പ്രയോഗം ദേശീയം എന്നതിലുപരി ആഗോളം എന്ന തലത്തിലാക്കണം. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൃത്യമായി സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുമായും ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നിര്‍ണായക ധാതുക്കള്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നു. ജി 20 ഉച്ചകോടി സമാപിക്കുമ്പോള്‍ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കുന്ന പ്രഖ്യാപനമാണ് ഇന്നലെ ജി 20 അംഗീകരിച്ചത്. എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ - കാനഡ - ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും മോദി പ്രത്യേകം കണ്ടു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കിയാണ് ജി ഇരുപത് ഉച്ചകോടി ഇന്നലെ സംയുക്ത പ്രഖ്യാപനം നടത്തിയത്. ഏത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു.
വനിതകള്‍ നയിക്കുന്ന വികസനത്തിന് ഊന്നല്‍ നല്കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തില്‍ ഇടം കിട്ടി. ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി ട്വന്റി യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മയക്കുമരുന്നിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും മോദി ചൂണ്ടിക്കാട്ടി. വനിതകള്‍ നയിക്കുന്ന വികസനത്തിന് ഊന്നല്‍ നല്കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തില്‍ ഇടം കിട്ടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ - കാനഡ - ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ചതും ജി 20 ഉച്ചകോടിയിലെ ശ്രദ്ധേയ നടപടിയായി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നു എന്നതിന് ഇത് തെളിവായി. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും മോദി പ്രത്യേകം കണ്ടു. ജി ട്വന്റി നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നിലും മോദി പങ്കെടുത്തു. മയക്കുമരുന്നിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ മോദി ചൂണ്ടിക്കാട്ടി.
