പരിക്കേറ്റ സിന്‍വര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി; പിന്നാലെ എത്തിയ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; ഒളിച്ചിരുന്ന കെട്ടിടം തകര്‍ത്ത് ടാങ്ക് ബോംബുകള്‍: ഖാന്‍ യൂനിസിലെ കശാപ്പുകാരനെ ഇസ്രായേല്‍ വകവരുത്തിയത് ഇങ്ങനെ

Update: 2024-10-19 04:44 GMT

ഗാസാ സിറ്റി: ഒരു ജനതയുടെ വിമോചന നേതാവായി സ്വയം നടിച്ചെങ്കിലും അംഗരക്ഷകരെ കൂട്ടി നടന്നെങ്കിലും മരണത്തിലേക്ക് യഹ്യ സിന്‍വര്‍ നടന്നു പോയത് ഒറ്റക്ക് തന്നെ. മൂന്നുപേര്‍ക്കൊപ്പം പ്രാണരക്ഷാര്‍ത്ഥം കെട്ടിടങ്ങള്‍ മാറി ഓടുന്നത് ശ്രദ്ധയില്‍ പെട്ടാണ് ഇസ്രായേല്‍ സൈന്യം ഓപ്പറേഷന് ഇറങ്ങിയത്. അതിനിടയിലാണ് ഒരാള്‍ പാതി തകര്‍ന്ന ഒരു വീട്ടിലേക്ക് ഓടി കയറിയത്. വ്യോമാക്രമണത്തില്‍ പരിക്കേറ്റ് അവശനായി ഒരു കസേരയില്‍ ഇരുന്നത് സിന്‍വറായിരുന്നു എന്ന് ഐഡിഎഫ് പോലും അറിഞ്ഞത് പിറ്റേന്നാണ്.

ഖാന്‍ യൂനിസിന്റെ കശാപ്പുകാരന്‍ എന്ന് പണ്ടേ വിശേഷിപ്പിക്കപ്പെട്ടിരുന്ന 61-കാരന്‍, താന്‍ ഒളിച്ചിരുന്ന ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഐഡിഎഫിന്റെ 828-ാമത്തെ ബിസ്ലാമാച്ച് ബ്രിഗേഡിലെ യൂണിറ്റ് കഴിഞ്ഞ ദിവസം അല്‍ സുല്‍ത്താനില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മൂന്ന് ഹമാസ് സംഘത്തെ കണ്ടെത്തി. തുടര്‍ന്ന് ഇവരുമായി വെടിവെപ്പ് നടത്തുകയും ചെയ്തു. ഭീകരര്‍ വീടുകളില്‍ നിന്ന് വീടുകളിലേക്ക് കയറി വെടിവെപ്പില്‍ നിന്നും രക്ഷ നേടുകയായിരുന്നുവെന്ന് ഐഡിഎഫ് പറഞ്ഞു.

അവരില്‍ ഒരാള്‍ സിന്‍വാര്‍ ആണെന്ന് മനസ്സിലാക്കിയ സൈന്യം സിന്‍വാര്‍ ഒറ്റയ്ക്ക് ഒരു കെട്ടിടത്തിലേക്ക് ഓടിപോകുന്നതായി കണ്ടെത്തി. ഇത് കണ്ട സൈന്യം അദ്ദേഹത്തിന്റെ ദിശയില്‍ ഒരു ടാങ്കര്‍ ഷെല്‍ വെടിവെച്ചുകൊണ്ട് പ്രതികരിച്ചു. പിന്നീട് ട്രെയിനി ഇന്‍ഫന്‍ട്രി കമാന്‍ഡര്‍മാരും റിസര്‍വിസ്റ്റുകളും അടങ്ങുന്ന യൂണിറ്റ് പിന്നീട് പ്രദേശത്ത് പെട്രേളിംഗ് ശക്തമാക്കി. ഇസ്രയേല്‍ യൂണിറ്റിന് നേരെ രണ്ട് ഗ്രനേഡുകള്‍ എറിഞ്ഞു. ഒന്ന് പൊട്ടിത്തെറിക്കുകയും മറ്റൊന്ന് പരാജയപ്പെടുകയും ചെയ്തു.

മുന്നോട്ട് പോകുന്നത് വളരെ അപകടമാണെന്ന് മനസ്സിലാക്കിയ സൈന്യം പിന്‍വാങ്ങി. എന്നാല്‍ ഓടിപോയ ഹമാസില്‍ ഒരാളെ കണ്ടെത്തുന്നതിനായി ഒരു മിനി ഡ്രോണ്‍ ആ കെട്ടിടത്തിനുള്ളിലേക്ക് അയച്ചു. ഡ്രോണ്‍ പുറത്ത് വിട്ട് വിഡിയോയില്‍ രക്തം പുരണ്ട്, സ്‌കാര്‍ഫ് കൊണ്ട് മുഖം മൂടി കെട്ടി, മരിക്കുന്നതിന് തൊട്ട് മുന്‍പ് ഡ്രോണ്‍ പ്രതിരോധിക്കാനുള്ള അവസാന ശ്രമമായി വാള്‍ എറിയുന്നത് കാണാം. സിന്‍വാര്‍ ആണെന്ന് സ്ഥിതീകരിച്ചതോടെ രണ്ട് 120 എംഎം ടാങ്ക് ഷെല്ലുകളും, മാറ്റഡോര്‍ മിസൈലുകളും ഇസ്രായേല്‍ സൈന്യം കെട്ടിടത്തിലേക്ക് വിട്ടു. തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയകയിരുന്നു.

തുടര്‍ന്ന് ഡിഎന്‍എ, ഡന്റല്‍ റെക്കോര്‍ഡുകള്‍, വിരലടയാളം എന്നിവയിലൂടെയാണു വധിക്കപ്പെട്ടത് യഹ്യ സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. സിന്‍വറിന്റെ മൃതദേഹത്തില്‍നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ഗ്രനേഡുകളും, 40,000 ഇസ്രയേലി ഷെക്കലും ഐഡിഎഫ് കണ്ടെത്തി.



Tags:    

Similar News