മോദി വളരെ സ്മാര്‍ട്ടായ നേതാവും എന്റെ നല്ല സുഹൃത്തും; ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും നന്നായി; താരിഫില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കാര്യങ്ങളും നന്നായി നടക്കുമെന്ന് കരുതുന്നു; ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകളില്‍ ശുഭസൂചന നല്‍കി ട്രംപ്
ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകളില്‍ ശുഭസൂചന നല്‍കി ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകളില്‍ ശുഭസൂചന നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മോദി വളരെ സ്മാര്‍ട്ടായ നേതാവാണെന്ന് ട്രംപ് പറഞ്ഞു.' പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ യുഎസില്‍ എത്തിയിരുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും നല്ല സുഹൃത്തുക്കളാണ്. ഏറ്റവും കൂടുതല്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മോദി വളരെ സ്മാര്‍ട്ടായ ആളും എന്റെ നല്ല സുഹൃത്തുമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല രീതിയില്‍ ചര്‍ച്ചകളും നടന്നു. ഇന്ത്യയും ഞങ്ങളുടെ രാജ്യവും തതമ്മിലുള്ള കാര്യങ്ങള്‍ നന്നായി നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് മികച്ച ഒരു പ്രധാനമന്ത്രിയുണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു'- ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തണമെന്ന് തന്റെ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അനുകൂല ഫലം പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസിലേക്കുള്ള വാഹന ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയില്‍ വില്‍ക്കുന്ന പകുതി വാഹനങ്ങളെയും ബാധിക്കുന്ന താരിഫ് ഏപ്രില്‍ 2 മുതലാണ് നടപ്പാക്കുന്നത്. ഉയര്‍ന്ന താരിഫിന്റെ പേരില്‍ ട്രംപ് പലവട്ടം ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യക്ക് 200 ശതമാനം താരിഫ് ഉണ്ടെന്നും യുഎസ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫുകളില്‍ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നും നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നതെന്നും അത് അനീതിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അതേ സമയം, അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് റിപ്പോര്‍ട്ടുകളുണ്ട