പഴയ സ്പീക്കറെ നിയമസഭാ ചട്ടം പഠിപ്പിച്ച് പുതിയ സ്പീക്കര്‍; പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല സഭയിലെ ചര്‍ച്ച എന്ന് മന്ത്രി എം ബി രാജേഷിനെ ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍; മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് മുന്നറിയിപ്പ്; ഷംസീറിനെ ചൊടിപ്പിച്ചത് ഇക്കാര്യം

പഴയ സ്പീക്കറെ നിയമസഭാ ചട്ടം പഠിപ്പിച്ച് പുതിയ സ്പീക്കര്‍

Update: 2025-02-11 11:00 GMT

തിരുവനന്തപുരം: മന്ത്രി എം.ബി.രാജേഷിനെ നിയമസഭാ ചട്ടം പഠിപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അനുവാദമില്ലാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക, ഇങ്ങനെ ചെയ്താല്‍ മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ മന്ത്രി ക്ഷമ ചോദിച്ചെങ്കിലും ക്ഷമയുടെ കാര്യമല്ല ഇനി മുതല്‍ അനുസരിക്കുകയാണ് വേണ്ടതെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചത്.

പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. തിരുവഞ്ചൂരിന്റെ ചോദ്യവും മന്ത്രി മറുപടി നല്‍കിയതുമാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചായിരുന്നു ചര്‍ച്ച. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല.

അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ നടപ്പാകുന്നില്ലെന്ന യു.പ്രതിഭ എംഎല്‍എയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമായി. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ ഒഴിവിലാണു ഷംസീര്‍ സ്പീക്കറായത്.

Tags:    

Similar News