'രക്ഷിക്കണേ, രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; ആ ഡോക്ടര്‍ ഒന്നും ചെയ്തില്ല; വിളപ്പില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് ബിസ്മീറിന്റെ ഭാര്യ; ഈ കണ്ണുനീരിന് കേരളം പകരം ചോദിക്കും, ഈ അനാസ്ഥക്ക് കേരളം കണക്ക് പറയിപ്പിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍; ബിസ്മീറിന്റെ ജീവനെടുത്ത അനാസ്ഥക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

'രക്ഷിക്കണേ, രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; ആ ഡോക്ടര്‍ ഒന്നും ചെയ്തില്ല

Update: 2026-01-25 13:12 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. പലതവണ വിളിച്ചതിന് ശേഷമാണ് ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ അധികൃതര്‍ തയ്യാറായത് തിരുവനന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു.

ഓടിവരൂ എന്ന് പറഞ്ഞ് അലറി വിളിച്ചു അദ്ദേഹം രണ്ട് കൈകളും ഉയര്‍ത്തിയാണ് രക്ഷിക്കണേ രണ്ട് മക്കളുണ്ടെന്ന് പറഞ്ഞത് ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണ് അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്‍ ഓടിവന്ന് സഹായിച്ചത്. അകത്ത് കൊണ്ടുപോയി കസേരയില്‍ ഇരുത്തി ബിസ്മീറിനെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. അല്ലാതെ പരിശോധിക്കാന്‍ പോലും തയ്യാറായില്ല. ഓക്‌സിജന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തന്നത് അപ്പോഴേ ബിസ്മീര്‍ അവശനായി ചുണ്ടുകള്‍ കറുത്ത് വന്നിരുന്നു ജാസ്മിന്‍ പറഞ്ഞു.

എങ്ങിനെയാണ് വന്നതെന്നാണ് ഡോക്ടര്‍ ചോദിച്ചത് ടൂവീലറിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ വഴക്ക് പറയുകയുണ്ടായി. ആംബുലന്‍സിലേക്ക് കയറ്റുന്നതിന് മുന്‍പ് തന്നെ ബിസ്മീറിന്റെ ബോധം പോയിരുന്നു. മൂക്കില്‍ നിന്ന് പതയും വരുന്നത് കണ്ടു. ഈ സമയത്ത് സിപിആര്‍ കൊടുക്കാന്‍ പോലും ഡോക്ടര്‍ തയ്യാറാകാതെ നോക്കി നില്‍ക്കുകയായിരുന്നു. അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യമായിരിക്കും പക്ഷെ നഷ്ടപെട്ടത് എനിക്കും മക്കള്‍ക്കുമാണ്.

നഴ്‌സും നഴ്‌സിംഗ് അസിസ്റ്റന്റും ഉണ്ടായിട്ടും ആംബുലന്‍സില്‍ കയറി ഞങ്ങള്‍ക്കൊപ്പം വരാന്‍ പോലും ആരും കൂട്ടാക്കിയില്ല വരാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ബിസ്മീര്‍ തീരെ അവശനായി. സംസാരിച്ചിട്ടില്ല... മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സിപിആര്‍ നല്‍കിയില്ലേ എന്നാണ് അവര്‍ ചോദിച്ചത്. തനിക്കും കുടുംബത്തിനും ഉണ്ടായ അനുഭവം ഇനി വേറെ ആര്‍ക്കും ഉണ്ടാകരുതെന്ന് ജാസ്മിന്‍ പ്രതികരിച്ചു.

ബിസ്മീറിന്റെ മരണം വിവാദമായതോടെ യുഡിഎഫ് നേതാക്കള്‍ വിഷയം ഏറ്റെടുത്തു. വിഷയത്തില്‍ ശക്തമായി പ്രതികരിച്ചാണ് ടി സിദ്ദിഖ് എംഎല്‍എ രംഗത്തുവന്നത്. രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... 'രക്ഷിക്കണേ' എന്ന് ആ മനുഷ്യന്‍ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല! വിളപ്പില്‍ശാല ഗവണ്‍മെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്. അയാളുടെ ഭാര്യ ജീവന്‍ കയ്യില്‍ പിടിച്ച് കരഞ്ഞപ്പോഴും ആരുടെയും മനസ്സലിഞ്ഞില്ലെന്ന് സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു പുലര്‍ച്ചെ അനുഭവിക്കേണ്ടി വരരുത്. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗവിഷയമല്ല. അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും എംഎല്‍എ ഓര്‍മ്മിപ്പിക്കുന്നു.

സിദ്ദിഖിന്റെ പോസ്റ്റ് ഇങ്ങനെ:

രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... 'രക്ഷിക്കണേ' എന്ന് ആ മനുഷ്യന്‍ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല! വിളപ്പില്‍ശാല ഗവണ്‍മെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്. അയാളുടെ ഭാര്യ ജീവന്‍ കയ്യില്‍ പിടിച്ച് കരഞ്ഞപ്പോഴും ആരുടെയും മനസ്സലിഞ്ഞില്ല..! നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലര്‍ച്ചെ 1.30-ന് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിസ്മീര്‍. എന്നാല്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ പോലും മിനിറ്റുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും കൃത്യമായ ചികിത്സ നല്‍കാനോ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനോ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്ന് ഭാര്യ സുബൈദ കണ്ണീരോടെ പറഞ്ഞത് വെറുമൊരു വൈകാരിക വാക്കല്ലെന്ന് സിസിടിവി ദൃശ്യം കണ്ടവര്‍ക്ക് ബോധ്യമാകും.

ആശുപത്രിയുടെ ഗേറ്റ് പോലും തുറന്ന് കൊടുക്കാന്‍ മടി കാണിച്ചവര്‍ അവസാനം ഒരു കസേരയില്‍ ഇരുത്തി ചോദ്യങ്ങള്‍ ചോദിച്ച് 'Golden Hour' കളഞ്ഞ് കുളിച്ചു. നിര്‍ണായക സമയം നഷ്ടപ്പെടുത്തുന്നത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. Life-Saving First Aid / CPR നല്‍കാനോ ഡോക്ടറോ നഴ്‌സുമാരോ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചപ്പോഴും ആംബുലന്‍സില്‍ കൂടെ പോകാന്‍ ഒരാള്‍ പോലുമില്ലായിരുന്നു. ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തും മുന്‍പേ മക്കളുടെ മുഖങ്ങള്‍ ഓര്‍ത്ത് ആ ജീവന്‍ ആമ്പുലന്‍സില്‍ പൊലിഞ്ഞു. പ്രിയതമയുടെ നിലവിളിയും കണ്ണീരും സാക്ഷി...

അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, CPR, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെ പരാജയമാണ്. അതിനെ നയിക്കുന്നവരുടെ പരാജയമാണ്. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും, ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണ്. ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തിര ഇടപെടലുകള്‍ നടന്നില്ല, എന്തുകൊണ്ട് ഒരു trained medical staff പോലും ആംബുലന്‍സില്‍ ഉണ്ടായില്ല. ഇവക്ക് വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം.

പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം, ഭയത്തിന്റെ ഇടങ്ങളാകരുത്. ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു പുലര്‍ച്ചെ അനുഭവിക്കേണ്ടി വരരുത്. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗവിഷയമല്ല. അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണ്.

Veena George

നിയാസ് പറങ്കി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ എതത്ിയ കുറിപ്പ് ഇങ്ങനെ:

അതെ നമ്മുടെ കേരളത്തില്‍.. ഒരാളെ പച്ചക്ക് ക്രൂ.രമായി കൊന്നു എന്ന് തന്നെ പറയാം. കാരുണ്യത്തിന്റെ ഒരു കണിക പോലും മനസ്സിലില്ലാത്ത താനൊക്കെ എന്തിനാടോ അവിടെ ഡോക്ടറും നേഴ്സും ആയിട്ട് ഇരിക്കുനത്.

പത്രിരാത്രി 1:30 ന് നെഞ്ച് വേദനയും, ശ്വാസം മുട്ടലും ആയി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിയ ബിസിമീര്‍ എന്ന സഹോദരന്‍ നേരിട്ട കൊടും ക്രൂരത.

ഭാര്യയും, ബിസ്മിറും ''രക്ഷിക്കണം..ഞാന്‍ മരിച്ചു പോകും എന്ന് പറഞ്ഞു ആശുപത്രി വരാന്തയില്‍ നിന്ന് നില വിളിക്കുന്നു .. എനിക്ക് ഇരിക്കാന്‍ കഴിയുന്നില്ല..നില്‍ക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു മരണത്തെ മുന്നില്‍ കണ്ട് ബിസ്മിര്‍ വിളിച്ചു പറയുന്നു ; എനിക്ക് 2 മക്കളുണ്ട്..എന്നെ രക്ഷിക്കണം..ഞാന്‍ മരിച്ചു പോകും.

ആ സമയത്തും, അവരെ ചോദ്യം ചെയ്യാന്‍ നില്‍ക്കുന്ന തിരക്കില്‍ ആയിരുന്നു അവര്‍.

കഴ്ഞ്ഞില്ല .. പ്രാഥമിക ചികിത്സയോ, സിപിആറോ പോലും കൊടുക്കാതെ അവരെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നു..തീര്‍ന്നില്ല.. ആംബുലന്‍സില്‍ ഒരു നേഴ്സ് പോലും കയറാന്‍ തയ്യാറായില.

ഒരു മനുഷ്യന്റെ വേദനയേയും ജീവന്റെയും വില അറിയാതെ താനൊക്കെ എന്തിനാടോ ക്യാഷ് വാങ്ങാന്‍ അവിടെ ഇരിക്കുന്നത്. നഷ്ടപ്പെട്ടത് ഒരു പാവം മനുഷ്യന്റെ ജീവനാണ്, 2 കുട്ടികളുടെ പിതാവിനെയാണ്.. തകര്‍ന്നു പോയത് ഒരു കുടുംബമാണ്.. ശക്തമായ നടപടി എടുക്കണം.

Tags:    

Similar News