കേന്ദ്ര ഊര്‍ജ്ജ മന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം: ബിജെപി സംസ്ഥാന ഘടകത്തെ ഒഴിവാക്കി; നീക്കം ദ്വീപിലെ ചില നേതാക്കള്‍ കേന്ദ്രമന്ത്രിമാരുടേയും നേതാക്കളുടേയും സന്ദര്‍ശനം അവസരമായി കണ്ട് നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍
കേന്ദ്ര ഊര്‍ജ്ജ മന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം: ബിജെപി സംസ്ഥാന ഘടകത്തെ ഒഴിവാക്കി
കവറത്തി: രണ്ടു ദിവസമായി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റ സന്ദര്‍ശന പരിപാടിയില്‍ ബിജെപി നേതാക്കളെ അടുപ്പിച്ചില്ല, കവറത്തി, ബംഗാരം തുടങ്ങിയ ദ്വീപുകളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രിയുടെ പരിപാടികള്‍ മുഴുവന്‍ നിയന്ത്രിച്ചത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ്. സാധാരണ രീതിയില്‍ ഏതെങ്കിലും കേന്ദ്ര മന്ത്രിമാര്‍ ദ്വീപു സന്ദര്‍ശനം നടത്തുമ്പോള്‍ അവരുടെ ഡെല്‍ഹി ഓഫീസില്‍ നിന്നു പാര്‍ട്ടി ആസ്ഥാനത്തേക്ക് അറിയിപ്പ് നല്‍കുന്ന പതിവുണ്ട് എന്നാല്‍ ഇത്തവണ അതുണ്ടായില്ല .
ഇത് നിലവിലെ പാര്‍ട്ടി നേതൃത്വത്തിനോട് ദ്വീപു ഭരണകൂടത്തിനും കേന്ദ്ര നേതൃത്വത്തിനും മതിപ്പു നഷ്ടപ്പെട്ടതുകൊണ്ടാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസം . ദ്വീപിലെ നേരത്തെ നടന്ന കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിലടക്കം കൊച്ചിയിലെ ചിലര്‍ നുഴഞ്ഞ് കയറിയത് പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു. കൊച്ചിയിലെ വീട്ട് വേലക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ആള്‍ എങ്ങനെ ദ്വീപിലെ ബിജെപി പരിപാടിക്കെത്തി എന്ന ചോദ്യത്തിനും ഇതുവരെ നേതൃത്വം മറുപടി നല്‍കിയിട്ടില്ല .
മന്ത്രിക്കൊപ്പവും ദേശീയ നേതാക്കള്‍ക്കൊപ്പവും യാത്ര ചെയ്യാന്‍ കൊച്ചി കേന്ദ്രീകരിച്ച് ചിലര്‍ ദ്വീപിലെ ആഖജ യുടെ പേരില്‍ നീക്കം നടത്തുന്നതായും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ദ്വീപിലെ ബി ജെ പി യുടെ പേരില്‍ ചിലര്‍ മുതലെടുപ്പ് നടത്തുന്നതായും ബി ജെ പി യില്‍ നിന്നുള്ള വിവരങ്ങള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്നതായും ആരോപണം ശക്തമാണ്. ദ്വീപിലെ യാത്രാ പ്രശ്‌നം ഉയര്‍ത്തി കൊച്ചിയില്‍ എസ് ഡി പി ഐ സമര രംഗത്ത് ഇറങ്ങിയതിന് പിന്നിലും കൊച്ചി കേന്ദ്രീകരിച്ചുള്ള ദ്വീപിലെ ചില സ്വാര്‍ത്ഥ താല്പര്യക്കാരാണെന്നും ഇവര്‍ ബി ജെ പി ക്കാരല്ലാത്ത പലരേയും ബി ജെ പി ക്കാരായി ചിത്രീകരിച്ച് പലതും നേടിയെന്ന ആരോപണവും ശക്തമാണ്.
ദ്വീപില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കായി കഷ്ട്ടപ്പെടുമ്പോള്‍ ചിലര്‍ കൊച്ചി കേന്ദ്രീ കരിച്ച് അധികാര സ്ഥാനങ്ങളില്‍ പിടിമുറുക്കി സ്ഥാനമാനങ്ങള്‍ നേടിയെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ നിന്നെത്തിയ ചിലരുടെ ഈ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും നേതൃത്വം തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഖട്ടറിന്റെ സന്ദര്‍ശനം പാര്‍ട്ടി ഘടകം അറിയാത്തതെന്നാണ് വിമര്‍ശനം .
കേന്ദ്ര മന്ത്രിമാരെയും ദേശീയ നേതാക്കളെയും പരിചയപ്പെടാന്‍ പാര്‍ട്ടി ബന്ധമില്ലാത്തവരെ ആര്‍.എസ്.എസ് എന്ന് പറഞ്ഞ് പോലും പലരും നേരത്തെ കൊണ്ട് വന്നിട്ടുണ്ടെന്നും അത്തരക്കാരെ നേതൃത്വം തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപെടുന്നു.