മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി; ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തല

മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തല

Update: 2025-01-24 07:47 GMT

കോഴിക്കോട്ട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇത്തരം മുതലാളിത്തത്തിനെതിരെ സമരം ചെയ്ത പാരമ്പര്യം മുഖ്യമന്ത്രി മറന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ താത്പര്യമില്ല. എല്ലാ കമ്പനികളേയും വിളിച്ചുവരുത്താനാണ് താത്പര്യമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

കുടിക്കാന്‍ വെള്ളം ഇല്ലാത്ത സ്ഥലത്ത് പ്ലാന്റ് ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചാബിലും ഡല്‍ഹിയിലും കേസുള്ള ഈ കമ്പനിയെ ആര് വിളിച്ച് കൊണ്ട് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല.

മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണ് ഇതെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ് ബ്രൂവറി വിഷയത്തില്‍ സി.പി.ഐ. ഒളിച്ച് കളിക്കുകയാണെന്നും സി.പി.ഐ. നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ.സുധാകരനെ മാറ്റണമെന്ന തരത്തില്‍ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റ പ്രവര്‍ത്തനം തൃപ്തികരമാണ്. ആരും അദ്ദേഹത്തെ മറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

Tags:    

Similar News