മൂന്നാം ഊഴം ജനം തള്ളും; പിണറായി മുഖ്യമന്ത്രി ആയാല്‍ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്; നിലവിലെ സാഹചര്യത്തില്‍ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല; മുഖ്യമന്ത്രിയെ ഞാനെന്തിന് കുറ്റം പറയണം? പി പ്രസാദ് ആരാണ്, എന്നെ കമ്യൂണിസം പഠിപ്പിക്കാന്‍; വിശദീകരണവുമായി ജി. സുധാകരന്‍
മൂന്നാം ഊഴം ജനം തള്ളും; പിണറായി മുഖ്യമന്ത്രി ആയാല്‍ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്
ആലപ്പുഴ: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത് സന്തോഷമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ജി. സുധാകരന്‍. അദ്ദേഹത്തെ താനെന്തിന് ചീത്ത പറയണം. ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് പറഞ്ഞത്. മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ സന്തോഷമുണ്ട്. പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനം ഘഉഎ ന് .ോട്ട് ചെയ്യില്ല താന്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.തന്നെ സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും. അതു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദിനെതിരെ പ്രചാരണം നടത്തും. അയാളെന്നെ കമ്യൂണിസം പഠിപ്പിക്കുന്നോ?. അയാള്‍ ആരാണ് എന്നെ കമ്യൂണിസം പഠിപ്പിക്കാന്‍. അയാള്‍ എനിക്കെതിരെ മോശമായി സംസാരിച്ചു.
എനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാണവും മാനവും ഉണ്ടോ?. കമ്മ്യൂണിസ്റ്റു തീസിസുകള്‍ വായിച്ചിട്ടുണ്ടോ ഇവരൊക്കെ. പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്. ആറാമത്തെ തവണ തുടര്‍ച്ചയായി മത്സരിക്കുന്ന ആരിഫിന് പാര്‍ലമെന്‍ന്ററി വ്യമോഹം ഇല്ലേ. ആലുവയില്‍ പോയാണ് മത്സരിക്കുന്നത്.
തനിക്ക് പാര്‍ലമെന്ററി വ്യാമോഹം എന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരിക്കുകയാണോ. കുന്തവും കുടചക്രവും എന്ന് പറയുന്ന പോലെയല്ല ഞാന്‍ കാര്യങ്ങള്‍ പറയുന്നത്. താന്‍ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരിക്കും. യുഡിഎഫ് - കോണ്‍ഗ്രസ് പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കും. ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നിരുന്നു. അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ അവിഭാജ്യഘടകമായി സംസ്ഥാന രാഷ്ട്രീയത്തിലും പാര്‍ട്ടിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന നേതാവായ ജി. സുധാകരന്‍ അടുത്ത കാലത്താണ് പാര്‍ട്ടി വിട്ടത്. തിരഞ്ഞെടുപ്പില്‍ നിലയുറപ്പിച്ച് പാര്‍ട്ടിക്കെതിരെ പൊരുതാനുറച്ചാണ് സുധാകരന്റെ നീക്കം. തിരിച്ചുവരാനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജമേകുന്നതാണ് ജി. സുധാകരന്റെ നിലപാട്.