'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ': മുഖ്യമന്ത്രിയെ ട്രോളി ജ്യോതികുമാര്‍ ചാമക്കാല; നിലപാടിന്റെ രാജകുമാരന്‍ എന്ന് അണികള്‍ പറയുന്ന സ്വരാജിന്റെ പരാജയം മുഖ്യന്‍ കാരണമെന്ന് കമന്റുകള്‍
പിണറായി വിജയനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ തോല്‍വിക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. 'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ' എന്നാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.
വിളിച്ചുവരുത്തിയത് വാഴിക്കാനല്ല എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് ചിലര്‍ കമന്റായി ഇടുന്നുണ്ട്. വിജയന്റെ പൊങ്ങച്ചം തീര്‍ന്നു, രാജി വച്ച് ഓടിക്കോ, നിലപാടിന്റെ രാജകുമാരന്‍ എന്ന് അണികള്‍ പറയുന്ന സ്വരാജിന്റെ പരാജയം മുഖ്യന്‍ കാരണം, പിണറായി കൈ പിടിച്ച ഉയര്‍ത്തിയ ഒരുത്തനും ജയിച്ച ചരിത്രം ഇല്ല. പറത്തി വിട്ട പ്രാവ് മുതല്‍ എന്നിങ്ങനെയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റിന് വരുന്ന കമന്റുകള്‍.
സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.