വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു; ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും കെ പി മധുവിന്റെ ആരോപണം
വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു;
വയനാട്: ബിജെപി മുന്‍ ജില്ലാ പ്രസിഡഡന്റ് കെ പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് മധു പ്രതികരിച്ചു. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിച്ചു. രണ്ടര വര്‍ഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെപി മധു.
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധത്തിലെ അക്രമത്തിന് പിന്നില്‍ ളോഹയിട്ട ചിലരാണെന്നായിരുന്നു മധുവിന്റെ പരാമര്‍ശം. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാര്‍ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാന്‍ ആവില്ലെന്നും മധു പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.