വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗിക്കാന്‍ ശ്രമം: പൂരം കലക്കിയത് ബിജെപി, വി.ഡി സതീശന്‍ ബിജെപിയെ സഹായിക്കുന്നു: എം വി ഗോവിന്ദന്‍

Update: 2024-10-29 05:31 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൂരം പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂരം പൂര്‍ണമായികലങ്ങിയെന്ന് പറയുന്നത് ബിജെപിയും യുഡിഎഫുമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പൂരം കലക്കിയത് ബിജെപിയാണെന്നും വി ഡി സതീശന്‍ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആര്‍എസ്എസ് തൃശൂര്‍ പുരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. സുരേഷ് ഗോപിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സുരേഷ് ഗോപി പറയുന്നത് ലൈസന്‍സില്ലാത്ത പോലെ ആണെന്നും ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് ഗോപി സ്വീകരിക്കുന്നത് എന്തും പറയാം എന്ന നിലപാട്. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി . സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും പൂര്‍ണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിര്‍ദേശവും കൊടുത്തിട്ടില്ലെന്നും പൊലീസിന് നിര്‍ദേശം കൊടുക്കുന്ന രീതി പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News