പ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന്‍ റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്‍ക്കില്ല
മലപ്പുറം : യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ച അന്‍വര്‍, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. യുഡിഎഫിലേക്ക് എങ്ങനേയും കയറികൂടുകയാണ് അന്‍വറിന്റെ ശ്രമം. ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് നിലപാടാകും നിര്‍ണ്ണായകം. മഞ്ചേരിയിലും തിരുവമ്പാടിയിലും വരെ മത്സരിക്കാന്‍ പോലും അന്‍വര്‍ തയ്യാറാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണില്‍ വിളിച്ച അന്‍വര്‍, അറസ്റ്റ് സമയത്ത് നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിറകെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അന്‍വറിന്റെ നീക്കം. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം. വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കിയ അന്‍വര്‍, വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു. പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നല്‍കണം. യുഡിഎഫ് തന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ പൂര്‍ണമായും സഹകരിക്കും. സിപിഎം മുന്‍ നേതാക്കള്‍ തന്റെ ഒപ്പം വരും എന്ന് പറഞ്ഞപ്പോള്‍ ആണ് എന്നെ അറസ്റ്റ് ചെയ്തത്. യുഡിഫിനെ ശക്തിപെടുത്താന്‍ പുറത്ത് ആളുകള്‍ ഉണ്ട്. ആര്‍എസ്എസ്-സിപിഎം നെക്‌സസ് കേരളത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നു. അജിത് കുമാര്‍ ആര്‍എസ്എസുമായി ഇടപെട്ടത് ഡല്‍ഹിയില്‍ വെച്ചാണ്. പിണറായി സിപിഎംന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. തൊഴിലാളി സംഘടനകളെ പിണറായി തകര്‍ത്തു.
വനം വകുപ്പ് മന്ത്രി രാജി വെക്കുന്നതാണ് നല്ലത്. എന്തിനാണ് ഇങ്ങിനെ തുടരുന്നത് ? ഫോറസ്റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കട്ടെടുക്കുന്നു. വന ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയില്ല.കേരള കോണ്‍ഗ്രസ് അടക്കം പ്രതികരിച്ചില്ല. എല്‍ഡിഎഫില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ നിയമ പോരാട്ടം തുടങ്ങിയതാണെന്നും അന്‍വര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാത്ത വനംമന്ത്രിയെ മാറ്റാത്തത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസ് വനം മന്ത്രിയായാല്‍ വനംനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വനം മന്ത്രിയെ എന്താണ് മാറ്റാത്തത്. എന്‍സിപിയുടെ പ്രസിഡന്റാണ് ആ പാര്‍ട്ടിയുടെ മന്ത്രിയെ മാറ്റാന്‍ പറഞ്ഞത്. മാറ്റാത്തതിന്റെ കാരണം എന്താണെന്ന് ജനം അറിയണം. മാറ്റേണ്ടിവന്നാല്‍ വനംനിയമ ഭേദഗതി ഒപ്പിടേണ്ടത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസാണ്. അദ്ദേഹം മന്ത്രിയായി വന്നാല്‍ ഭേദഗതിയില്‍ ഒപ്പിടുമെന്ന് തോന്നുന്നുണ്ടോ? ആ സമുദായത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കും. അയാള്‍ക്ക് ഈ നാട്ടിലിറങ്ങാന്‍ കഴിയില്ല. ക്രൈസ്തവ സമൂഹമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത്. അവര്‍ സ്വാഭാവികമായും എതിര്‍ക്കില്ലേ? - പി.വി അന്‍വര്‍ ചോദിച്ചു.
വനംനിയമ ഭേദഗതി പാസാകുംമുമ്പ് തോമസ് കെ തോമസിന്റെ കൈയിലേക്ക് മന്ത്രിപദം നല്‍കിയാല്‍ ബില്‍ പാസാകില്ലെന്ന് പിണറായിക്കറിയാം. ഇത്തരത്തില്‍ എല്ലാ പഴുതുകളും അടച്ചിരിക്കുകയാണ്. പത്രത്തില്‍ പരസ്യം നല്‍കിയിട്ടില്ല. പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ഗസറ്റ് വിജ്ഞാപനം ചെയ്തുവെന്നാണ് പറയുന്നത്. ഗസറ്റ് ആരാണ് കാണുക? സംസ്ഥാനത്തെ വനംമന്ത്രിയുടെ സ്ഥിതി എന്താണ്? ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നിട്ട് തിരിഞ്ഞുനോക്കിയോ? വൈകീട്ട് 6.30-ന് അപകടമുണ്ടായിട്ട് 11 മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്. 'അയാളുടെ ഫോറസ്റ്റ് ഓഫീസില്‍കയറി ജനം ചില്ല് അടിച്ചുതകര്‍ത്തതാണ് വലിയ പ്രശ്നം. മറ്റ് എംഎല്‍എമാര്‍ എന്റെയടുത്തുവന്ന് സംസാരിച്ച് പ്രശ്നം പരിഹമിക്കുന്നുവെന്ന് പറയുന്നു. ഞാന്‍ ഇനി അയാളുടെ അണ്ടിപ്പരിപ്പ് തിന്നാന്‍ തിരുവനന്തപുരത്ത് പോകണോ? കുറേ അണ്ടിപ്പരിപ്പ് തിന്നതാണ്. വരുന്നവരെയെല്ലാം സോപ്പാക്കി വിടുകയാണ്. അയാള്‍ക്ക് എന്താണ് പണി. ഈ വനം മന്ത്രിയുടെ സംഭാവന എന്താണ്. മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് ചുക്കാണ് അയാള്‍ ചെയ്തത് - പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം ജയില്‍ മോചിനായ അന്‍വര്‍ അതിനിര്‍ണ്ണായക നീക്കങ്ങളാണ് നടത്തുന്നത്. കോടതി രേഖകള്‍ സമര്‍പ്പിച്ച് പി.വി. അന്‍വര്‍ എം.എല്‍.എക്ക് ജയില്‍ മോചിതനാകാന്‍ വേണ്ടിവന്നത് 20 മിനിറ്റായിരുന്നു. തിങ്കളാഴ്ച രാത്രി 8.27 ഓടെയാണ് എം.എല്‍.എയെ തവനൂര്‍ സെന്‍ട്രന്‍ ജയിലില്‍ നിന്ന് വിട്ടയച്ചത്. സാധാരണ രാത്രി ഏഴു വരെയാണ് ജാമ്യം ലഭിച്ചവരെ വിട്ടയക്കാറുള്ളത്. എന്നാല്‍, ജാമ്യരേഖകള്‍ മെയിലില്‍ ലഭിച്ചതിനാല്‍ പി.വി. അന്‍വറിന് ഒമ്പതു വരെ സമയം നീട്ടി നല്‍കി. വൈകീട്ട് 6.08ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് 7.55 നാണ് ജാമ്യരേഖകളുമായി ഡി.എം.കെ പ്രവര്‍ത്തകര്‍ തവനൂരിലെത്തിയത്. ഹര്‍ഷാരവങ്ങളോടെ മുദ്രാവാക്യം മുഴക്കിയും പൊന്നാട അണിയിച്ചുമാണ് എം.എല്‍.എയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പി.വി. അന്‍വര്‍ തിങ്കളാഴ്ച രാത്രി 11.30ഓടെ ഒതായിയിലെ വീട്ടിലെത്തി. നിരവധി പേരാണ് സ്വീകരിക്കാന്‍ സ്ഥലത്തെത്തിയത്. ദൈവത്തിന്? സ്തുതി, ത?നിക്ക്? പിന്തുണ നല്‍കിയ ?യു.ഡി.എഫിന്?? നന്ദി. പാണക്കാട്? സാദിഖലി തങ്ങള്‍ക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ്? വി.ഡി. സതീശനും പ്രത്യേകം നന്ദി പറയുന്നു. വി.ഡി. സതീശനുമായി ഭിന്നതയില്ല. അദ്ദേഹവുമായി സഹകരിച്ചുപോകും. പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്?തമാക്കും. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി, ക്രൈസ്തവ പുരോഹതന്മാരുമായി ചേര്‍ന്നുള്ള പോരാട്ടം തുടരും. വനനിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കു?െമന്നും പി.വി. അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എക്ക് നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12 ഓടെയാണ് പി.വി. അന്‍വറിനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് 2.30 ഓടെ തവനൂര്‍ ജയിലിലെത്തിച്ചു. 18 മണിക്കൂര്‍ കഴിഞ്ഞാണ് മോചിതനായത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് തിങ്കളാഴ്ച വൈകീട്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ മറ്റ് പ്രതികള്‍ കൂടിയുണ്ടെന്നും അവരെ തിരിച്ചറിയണമെങ്കില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞായറാഴ്ച ഉച്ചക്ക് 12ന് കേസിലെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാനുള്ള സമയം ലഭിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രത!!്യേക ക്രമസമാധാന സാഹചര്യമായിരുന്നതിനാല്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വാദിഭാഗം അറിയിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പരിഗണിച്ച കോടതി വിധി പറയാന്‍ വൈകീട്ട് അഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് 4.55നാണ് ജാമ്യം നല്‍കിയത്.