കല്ലറങ്ങാട്ട് പിതാവും ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെയാണ്; എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട് : കെ ടി ജലീലിന്റെ പ്രസ്താവന ഏറ്റുപിടിച്ച് പി സി ജോര്‍ജ്
കെ ടി ജലീലിന്റെ പ്രസ്താവന ഏറ്റുപിടിച്ച് പി സി ജോര്‍ജ്
കോട്ടയം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്തുകേസുകളിലൊക്കെ പിടിയിലാകുന്നതെന്ന പ്രസംഗത്തില്‍ ഉറച്ചുില്‍ക്കുകയാണ് കെ ടി ജലീല്‍ എംഎല്‍എ. മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വന്നെങ്കിലും ജലീലിന്റെ നിലപാടില്‍ മാറ്റമില്ല. അതേസമയം, ജലീലിന്റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാവ് പി സി ജോര്‍ജ് രംഗത്തെത്തി.
കെ.ടി. ജലീല്‍ പറഞ്ഞത് തന്നെയാണ് താനും കല്ലറങ്ങാട്ട് പിതാവും പറഞ്ഞതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും ജലീലിന്റെ വിഡിയോ പങ്കുവെച്ച് പി.സി. ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരിപാടി എന്റെ അടുത്ത് നടക്കില്ല. ഞാന്‍ തൊടുത്തു വിടുന്ന ശരങ്ങള്‍ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാന്‍ കെല്പുള്ള ഭാരതീയ ജനത പാര്‍ട്ടിയും സത്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തില്‍ ഉണ്ട്. എനിക്കും കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി.ഡി. സതീശന്‍, എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു. കെ.ടി. ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്ക്ക് തന്റേടം ഉണ്ടോ? സ്വര്‍ണ്ണക്കടത്തു ഒരു ജില്ലയില്‍ മാത്രമാണ് കൂടുതല്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും നിങ്ങള്‍ക്ക്' -പി.സി. ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു.
മതപഠനമോ മത വിദ്യാഭ്യാസമോ ലഭിക്കാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മികബോധം പോലും മുസ്ലിം സമുദായത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നില്ലെന്ന് മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സമസ്ത അടക്കമുള്ളവര്‍ രംഗത്തുവന്നത്. ഇതോടെയാണ് താന്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി ആവര്‍ത്തിച്ച രംഗത്തുവന്നത്.
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു. മത വിദ്യാഭ്യാസം കിട്ടുന്ന ജനവിഭാഗം എന്ന നിലയില്‍ മുസ്ലിങ്ങളെ തെറ്റുകാരുടെ കൂട്ടത്തില്‍ ഒന്നു പോലും കാണാന്‍ പാടില്ലെന്ന അതിമോഹമാണ് തന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധാരം. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നുവെന്നും കെ ടി ജലീല്‍ കുറിച്ചു.
പി.സി. ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പഴയ സിമി പ്രവര്‍ത്തകനും, മുന്‍ മന്ത്രിയും
എം എല്‍ എയുമായ
കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി.
അയാള്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പാലാ രൂപത അധ്യക്ഷന്‍ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകള്‍ക്കു മുന്‍പ് പറഞ്ഞത്.
ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ.
അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്.
ജനങ്ങള്‍ എന്തൊക്കെ അറിയരുതെന്നു അവര്‍ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചര്‍ച്ച ചെയ്ത് തുടങ്ങി.
നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു.
ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല .
ഞാന്‍ തൊടുത്തു വിടുന്ന ശരങ്ങള്‍ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാന്‍ കെല്പുള്ള ഭാരതീയ ജനത പാര്‍ട്ടിയും സത്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തില്‍ ഉണ്ട്.
എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി ഡി സതീശന്‍, എസ് ഡി പി ഐ, മുസ്ലിം ലീഗ്,
യൂത്ത് കോണ്‍ഗ്രസ്,
വെല്‍ഫയര്‍ പാര്‍ട്ടി,
പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു.
കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്ക്ക് തന്റേടം ഉണ്ടോ?
സ്വര്‍ണ്ണക്കടത്തു ഒരു ജില്ലയില്‍ മാത്രമാണ് കൂടുതല്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്.
ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്.
കേസ് കൊടുക്ക്.
കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും നിങ്ങള്ക്ക്.