പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്‌നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് 'ഒഎല്‍എക്‌സ്' പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫിനെ പരിഹസിച്ച് 'ഒഎല്‍എക്‌സ്' പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-05-27 17:12 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരുദിവസം പിന്നിട്ടിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിങ് സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെസ്ബുക്കില്‍ കുറിച്ചത്. ഒഎല്‍എക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്

ഇന്നലെയാണ് കോണ്‍ഗ്രസ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

Tags:    

Similar News