ആദ്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകട്ടെ, എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനം; സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല; അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയെന്നും തരൂര്‍
ആദ്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകട്ടെ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എം പി. ആദ്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകട്ടെയെന്നും എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നും അദ്ദേഹം ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകുരോട ചോദ്യത്തോടായി പ്രതികരിച്ചു. സത്യസായി ബാല ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമായതിനാല്‍ത്തന്നെയാണ് തന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാകാത്തതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനം. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല. അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയാണ്', തരൂര്‍ പറഞ്ഞു
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കെ.സുധാകരന്‍, വി.ഡി സതീശന്‍, ശശി തരൂര്‍, കെ. സി.വേണുഗോപാല്‍ തുടങ്ങിയ മിക്ക നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം ചെന്നിത്തല നടത്തിയ നീക്കമാണ് ഈ ചര്‍ച്ചയെ ചൂടുപിടിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഇപ്പോഴേ കലഹം തുടങ്ങിയോ എന്ന ചോദ്യത്തിന് ആ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുന്ന കീഴ്വഴക്കം കോണ്‍ഗ്രസിന് ഇല്ലെന്നും ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ എന്നാണ് ചെന്നിത്തല ചോദിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ടെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട. ആദ്യം തദ്ദേശ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിലാകണം ചര്‍ച്ച വേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് തന്നെയാണ് നിലവിലെ മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ എന്നും കോണ്‍ഗ്രസിന് വേണ്ടി നിലപാട് സ്വീകരിച്ച വ്യക്തിയാണ്. തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റിയപ്പോള്‍ ഒരക്ഷരവും എതിര്‍ത്തു പറഞ്ഞില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി നില്‍ക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് താന്‍ എന്തായാലും ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് ചര്‍ച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനാവശ്യ ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 70 ശതമാനം വിജയം നേടിയത്. അതേ വിജയം ഇത്തവണയും ഉണ്ടാകണം. വമ്പിച്ച വിജയം ഉണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ നിയമസഭയില്‍ വിജയിക്കാന്‍ സാധിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ ഒരു ഭരണമാറ്റത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സമയത്ത് ജനവികാരം ഫലപ്രദമായി ഉപയോഗിക്കാനാകണം സാദിഖലി തങ്ങള്‍ തന്നെക്കുറിച്ച് എഴുതിയത് മറ്റൊരു തരത്തിലും വ്യാഖാനിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ചെന്നിത്തല എന്‍എസ്എസ് വേദിയിലും സമസ്ത വേദിയിലും സജീവമായിരുന്നു.