സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്‍
അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും
പത്തനംതിട്ട: വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന സദസുകള്‍ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും കവര്‍ന്നെടുത്തിട്ട് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെ ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വികസനത്തിന് യു.ഡി.എഫ് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചിട്ട് അയ്യപ്പ സംഗമം നടത്തുന്നതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പന്റെ നാലുകിലോ സ്വര്‍ണം കാണാതെ പോയതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമാധാനം പറയണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ട് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗങ്ങളായ പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്ററ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്സ് എം.എല്‍.എ, കെ.ഇ. അബ്ദുള്‍ റഹ്‌മാന്‍, അഡ്വ. പി.ജി. പ്രസന്നകുമാര്‍, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, സനോജ് മേമന, ടി.എം. ഹമീദ്, കുഞ്ഞുകോശി പോള്‍, ജോണ്‍ കെ. മാത്യൂസ്, ജോര്‍ജ് മാമ്മന്‍ കെണ്ടൂര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, സലീം പി. മാത്യു, സമദ് മേപ്രത്ത്, റ്റി.ഒ. തങ്കമ്മ, ജോണ്‍ സാമുവല്‍, ഗോപകുമാര്‍ അടൂര്‍, പന്തളം സുധാകരന്‍, പി. മോഹന്‍രാജ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, റ്റി.കെ. സാജു, സന്തോഷ് കുമാര്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, പ്രകാശ് തോമസ്, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, രജീവ് താമരപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.