'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതി പോലുമില്ല; കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കാന്‍ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വി ഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്; ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ? പിന്തുണയുമായി വി കെ ശ്രീകണ്ഠന്‍ എം പി

'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതി പോലുമില്ല

Update: 2025-09-19 07:46 GMT

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി കെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. രാഹുലിനെതിരെ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. രാഹുലിനെതിരെ ഒരു പരാതി പോലുമില്ല. കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കാനാണ് മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ചതെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.

വി ഡി സതീശന് പരാതി ലഭിച്ചതിനാല്‍ ആണ് നടപടിയെടുത്തത്. രാഹുലിനെതിരായ ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ. ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നത്. രാഹുലിന് മണ്ഡലത്തില്‍ വരുന്നതിനോ എംഎല്‍എ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്നോ വിലക്കില്ല. രാഹുലിനെ നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠന്‍ എം പി വ്യക്തമാക്കി.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തിയേക്കുമെന്നാണ് സൂചനക. ഇന്ന് തൃശ്ശൂര്‍ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താന്‍ നീക്കം. നാളെ രാവിലെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും. രാഹുലെത്തിയാല്‍ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡന്റ സി.വി സതീഷ് , ട്രഷറര്‍ ഹരിദാസ് മച്ചിങ്ങല്‍ മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 6 പേര്‍ രാഹുലിനെ കണ്ടിരുന്നു.

രണ്ടു ദിവസം മണ്ഡലത്തില്‍ തങ്ങുമെന്നാണ് വിവരമുണ്ട്. സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. കെപിസസി അറിയിച്ചാലെ രാഹുലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്ന ങഘഅ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ഡലത്തില്‍ എത്തുന്നത്. കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും നിലപാടറിയിച്ചിട്ടുണ്ട്.

അതിനിടെ പര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്നും ക്ഷണമില്ല. ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിക്കുമ്പോഴാണ് ഒഴിവാക്കല്‍. വി കെ ശ്രീകണ്ഠന്‍ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം മാത്രം രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയിരുന്നു. സഭയിലെത്തിയ രാഹുലിനോട് കോണ്‍ഗ്രസ് നേതാക്കളടക്കം വിമുഖതകാണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുല്‍ സഭയിലെത്തിയതില്‍ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ നിയമസഭയില്‍ വരാര്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചതിന് പിന്നാലെ രാഹുല്‍ പിന്നീട് സഭയിലെത്തിയില്ല. ഇനി സഭയിലെത്തിയാല്‍ തന്നെ രാഹുലിനെ പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

Tags:    

Similar News