വി പി അനില്‍ മലപ്പുറം ജില്ലാ സെക്രട്ടറി; തിരഞ്ഞെടുത്തത് ഇ എന്‍ മോഹന്‍ദാസിന് പകരം; ജില്ലാ കമ്മിറ്റിയില്‍ 12 പുതുമുഖങ്ങള്‍

വി പി അനില്‍ മലപ്പുറം ജില്ലാ സെക്രട്ടറി

Update: 2025-01-03 13:03 GMT

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവില്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി അനില്‍.

38 അംഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ തിരഞ്ഞെടുത്തു. അഡ്വ. ഷീന രാജന്‍, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്‌സല്‍ (എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനന്‍, പി കെ മോഹന്‍ദാസ്, കെ ടി അലവിക്കുട്ടി, ഗഫൂര്‍ പി ലില്ലീസ്, പി ഷബീര്‍ (ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്), എന്‍ ആദില്‍ (എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി) എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ച പുതുമുഖങ്ങള്‍. ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയന്‍, കെ പി സുമതി, വി രമേശന്‍, പി കെ ഖലീമുദ്ദീന്‍, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീര്‍, പി ജ്യോതിഭാസ്, കെ പി അനില്‍, പി ഹംസക്കുട്ടി, ഇ പത്മാക്ഷന്‍, കെ ഭാസ്‌കരന്‍, കെ പി ശങ്കരന്‍, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരന്‍, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യന്‍, ടി രവീന്ദ്രന്‍, എം പി അലവി, കെ മജ്നു എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Tags:    

Similar News