എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ 'പോര്' തുടങ്ങും; ഇത് ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന നാടകം; വി ഡി സതീശന്‍

എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ 'പോര്' തുടങ്ങും

Update: 2024-10-12 09:17 GMT

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറച്ചു ദിവസമായി ഇടപെടുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരുവരും തമ്മിലുള്ള പോര് വെറും നാടകമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ പോര് തുടങ്ങും. എല്ലാകാര്യത്തിലും സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോള്‍ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ്. പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അറിയാതെയാണ് ഹിന്ദു ഇന്റര്‍വ്യൂവില്‍ എഴുതി ചേര്‍ത്തതെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടാക്കിയതാണ് ദേശീയ മാധ്യമങ്ങള്‍ക്കുള്ള പ്രസ്താവനയും ഹിന്ദുവിന് നല്‍കിയ കൂട്ടിച്ചേര്‍ക്കലും.കേരളത്തിലെ പോലീസ് അടിമ കൂട്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News