സൗദിയിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; അപകടം വാഷിങ് മെഷീൻ ഉപയോഗിക്കവെ
By : സ്വന്തം ലേഖകൻ
Update: 2024-12-21 10:08 GMT
റിയാദ്: സൗദിയിൽ വൈദ്യുതാഘാതമേറ്റ് മലയാളിക്ക് ദാരുണാന്ത്യം. വാഷിങ് മെഷീനിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ താമസസ്ഥലത്തുണ്ടായ സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ ഉടനെ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.