ഭൂമിയുടെ ഭ്രമണത്തിന് വേഗത വര്‍ദ്ധിച്ചിരിക്കുന്നു; ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായിരിക്കും ഇന്ന്

Update: 2025-07-22 04:47 GMT

ന്നത്തെ ദിവസത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ, ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായിരിക്കും ഇന്ന് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഭൂമിയുടെ ഭ്രമണത്തിന് വേഗത വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ്. ഈ മാസം ഒമ്പതിനും ഇത് പോലം ദിവസത്തിന് ദൈര്‍ഘ്യം കുറവായിരുന്നു. സാധാരണയേക്കാള്‍ 1.3 മില്ലിസെക്കന്‍ഡ് ദൈര്‍ഘ്യം കുറവായിരുന്നു അന്ന്. പുതിയ ഡാറ്റ പ്രകാരം ജൂലൈ 10 നും ഭൂമി കൂടുതല്‍ വേഗത്തില്‍ കറങ്ങിയതായി കാണപ്പെട്ടിരുന്നു എന്നാണ്.

ഇത് ദിവസം പതിവിലും 1.36 മില്ലിസെക്കന്‍ഡ് കുറവായിരുന്നു. ഒരു മില്ലിസെക്കന്‍ഡ് ഒരു സെക്കന്‍ഡിന്റെ ആയിരത്തിലൊന്നിന് തുല്യമാണ്. ഇത് അളക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ട്രാക്ക് ചെയ്യാന്‍ ഒരു ആറ്റോമിക് ക്ലോക്ക് ആവശ്യമാണ്. ഭൂമി ഒരിക്കല്‍ കറങ്ങാന്‍ എടുക്കുന്ന സമയത്തെ അറ്റോമിക് ക്ലോക്ക് അടയാളപ്പെടുത്തുന്നു. സാധാരണയായി, ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ കൃത്യമായി 86,400 സെക്കന്‍ഡ് അല്ലെങ്കില്‍ 24 മണിക്കൂര്‍ എടുക്കും. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ ഭൂമിയുടെ ഭ്രമണം വേഗത്തിലായിരിക്കുകയാണ്.

നാസയില്‍ നിന്നുള്ള പുതിയ ഗവേഷണങ്ങള്‍ ഇത് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. ഈ വേനല്‍ക്കാലത്തെ വേഗതയിലെ പ്രധാന വര്‍ദ്ധനവ് 2029 ആകുമ്പോഴേക്കും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ മാറ്റം നിസാരമാണെങ്കിലും ഉപഗ്രഹ സംവിധാനങ്ങളേയും ജി.പി.എസിനെയും ഇത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. കാരണം അവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒരു മില്ലി സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. ഭൂമിയുടെ ഭ്രമണത്തെ ഗ്രഹത്തിലും ബഹിരാകാശത്തും നിരവധി വ്യത്യസ്ത ഘടകങ്ങള്‍ സ്വാധീനിക്കുന്നു.അന്തരീക്ഷത്തിലെ മാറ്റങ്ങള്‍, ലോകമെമ്പാടുമുള്ള ഹിമാനികള്‍ ഉരുകി ജലത്തിന്റെ അളവ് കൂടുന്നത്, ഭൂമിയുടെ അച്ചുതണ്ടിലെ ചലനത്തില്‍ ഉണ്ടാകുന്ന മാറ്റം, കാന്തികക്ഷേത്രത്തിന്റെ ദുര്‍ബലത എന്നിവയാണ് സാധ്യതയുള്ള ചില കാരണങ്ങള്‍.

വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ജിയോസയന്റിസ്റ്റ് സ്റ്റീഫന്‍ മെയേഴ്‌സ് കണ്ടെത്തിയത് ചന്ദ്രന്‍ കൂടുതല്‍ അകന്നുപോകുമ്പോള്‍, ഭൂമിയില്‍ അതിന്റെ മാറിക്കൊണ്ടിരിക്കുന്ന ഗുരുത്വാകര്‍ഷണ ആഘാതം പതുക്കെ ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്നാണ്. 2020, 2022, 2024 വര്‍ഷങ്ങളില്‍ ഭൂമിയുടെ ഭ്രമണ വേഗത വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ജൂലൈ 9 നും ഇന്നത്തെ ദിവസത്തിലും ചന്ദ്രന്‍ ഭൂമിയുടെ ഭൂമധ്യരേഖയില്‍ നിന്ന് ഏറ്റവും അകലെയായിരിക്കും. ഭൂമിയുടെ അച്ചുതണ്ടിലെ ഗുരുത്വാകര്‍ഷണ വലിവില്‍ ഇത് മാറ്റം വരുത്തുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ ദിവസം ഒരു വര്‍ഷം മുമ്പ് 2024 ജൂലൈ 5 ന് ആയിരുന്നു, അന്ന് ഭൂമി സാധാരണ 24 മണിക്കൂറിനേക്കാള്‍ 1.66 മില്ലിസെക്കന്‍ഡ് വേഗത്തില്‍ കറങ്ങിയിരുന്നു.

1970കള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഭ്രമണം രേഖപ്പെടുത്തുന്നുണ്ടെങ്കിലും, 2020-ല്‍ മാത്രമാണ് അവര്‍ പതിവായി റെക്കോര്‍ഡ് മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതേ വര്‍ഷം ജൂലൈ 19 ന് 1.47 മില്ലിസെക്കന്‍ഡ് കുറവുണ്ടായി. 2021 ജൂലൈ 9-ന് വീണ്ടും 1.47 മില്ലിസെക്കന്‍ഡ് കുറവുണ്ടായി. 2022-ല്‍, ജൂണ്‍ 30-ന് ഭൂമി അതിന്റെ ഏറ്റവും കുറഞ്ഞ ദിവസം രേഖപ്പെടുത്തി, സാധാരണ 24 മണിക്കൂറില്‍ നിന്ന് 1.59 മില്ലിസെക്കന്‍ഡ് കുറവായിരുന്നു അന്ന്്.

Tags:    

Similar News