ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ തോല്‍വി; ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വി 25 റണ്‍സിന്; ധോണി ബാറ്റേന്തി പുറത്താകാതെ നിന്നിട്ടും വിജയമായില്ല
ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ തോല്‍വി
ചെന്നൈ: ഐ.പി.എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. 25 റണ്‍സിനാണ് ഡല്‍ഹി ചെന്നൈയെ തോല്‍പ്പിച്ചത്. 184 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിതഓവറില്‍ 158 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഒമ്പത് ഓവര്‍ ബാക്കിനില്‍ക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അടിച്ചു തകര്‍ത്ത് കളിേേക്കണ്ട സമയത്ത് ഇഴഞ്ഞു നീങ്ങിയതാണ് ചെന്നൈയുടെ പ്രതീക്ഷ തെറ്റിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈക്ക് തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ രചിന്‍ രവീന്ദ്ര പുറത്തായി. ഋതുരാഗ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വേ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും കൂടി പുറത്തായതോടെ ചെന്നൈ പരാജയം അഭിമുഖീകരിച്ചു. എന്നാല്‍ പുറത്താകാതെ 69 റണ്‍സെടുത്ത വിജയ് ശങ്കര്‍ ചെന്നൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു. ധോണി പുറത്താകാതെ 30 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. 51 പന്തില്‍ നിന്നും ആര് ഫോറും മൂന്ന് സിക്‌സറുമടിച്ച് 77 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ഖലീല്‍ അഹ്‌മദ് രണ്ട് വിക്കറ്റ് നേടി. ആദ്യ ഓവറില്‍ തന്നെ ഓപ്പണിങ് ബാറ്റര്‍ ജേക്ക് ഫ്രേസര്‍ മക്രൂക്കിനെ നഷ്ടപ്പെട്ട ഡല്ഡഹിയ കരകയറ്റിയത് രാഹുല്‍- അഭിഷേക് പോരെല്‍ സംഘമാണ്.
മുകേഷ് ചൗദരി എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ പോരെല്‍ തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ 54 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. പോരെലിനെ രവീന്ദ്ര ജഡേജ പുറത്താക്കി സി.എസ്.കെക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ പിന്നീടെത്തിയ നായകന്‍ അക്‌സര്‍ പട്ടേലിനെ കൂട്ടി രാഹുല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പട്ടേല്‍ 21 റണ്‍സ് നേടി മടങ്ങ. അവസാന ഓവറുകളില്‍ തകര്‍ത്ത് കളിച്ച സമീര്‍ റിസ്വി (20), ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് (24) എന്നിവര്‍ രാഹുലിന് മികച്ച പിന്തുണ നല്‍കി.