ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായിരിക്കും; എനിക്ക് അവര് തോറ്റുകാണണം; ഞാന്‍ പിന്തുണയ്ക്കുന്നത് ന്യൂസിലന്‍ഡിനെ; ഡേവിഡ് മില്ലര്‍

Update: 2025-03-06 08:30 GMT

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാന്‍ഡ്. ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാന്‍ഡ് ഇന്ത്യയെ നേരിടാന്‍ പോകുന്നത്. മാര്‍ച്ച് 9 ന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച് വെച്ചത് ഡേവിഡ് മില്ലര്‍ തന്നെയാണ്. മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 67 പന്തില്‍ 10 ഫോറും 4 സിക്‌സറുമടക്കം 100* റണ്‍സ് ആണ് താരം അടിച്ചെടുത്തത്. എന്നാല്‍ താരത്തിന്റെ സെഞ്ചുറി വിഫലമായി പോകുകയായിരുന്നു. മത്സരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡേവിഡ് മില്ലര്‍.

തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്നത് ന്യൂസിലന്‍ഡിനെ ആയിരിക്കുമെന്ന് മില്ലര്‍ വ്യക്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ആവേശകരമായ ഒരു ഫൈനല്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ഒരു കാര്യം സത്യസന്ധമായി ഞാന്‍ പറയുകയാണ്. ഫൈനലില്‍ ഞാന്‍ പിന്തുണയ്ക്കുന്നത് ന്യൂസിലാന്‍ഡിനെ ആയിരിക്കും'' ഡേവിഡ് മില്ലര്‍ പറഞ്ഞു.

അതേസമയം, കിവീസിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് മില്ലര്‍ നടത്തിയത്. എന്നാല്‍ പരാജയം നേരിടേണ്ടി വരികയായിരുന്നു. തോല്‍വിയെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ''ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നെങ്കിലും 360 റണ്‍സ് പിന്തുടരുക എളുപ്പമല്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലാന്‍ഡ് സ്പിന്നര്‍മാരെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് നിര്‍ണായകമായ ചില വിക്കറ്റുകള്‍ ന്യൂസിലാന്‍ഡിന് വീഴ്ത്താന്‍ കഴിഞ്ഞത്''.

Tags:    

Similar News