ഈ ഇന്ത്യയെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോ? ഏകദിന ഇലവനില്‍ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ; ബംഗ്ലാദേശിനെ നേരിടും

Update: 2025-02-19 17:01 GMT

എട്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ചാംപ്യന്‍സ് ട്രോഫി. അതിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്ക് തന്നെയാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ട്രോഫി റണ്ണേഴ്‌സ് അപ്പുകളെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് ഒരു അട്ടിമറിയുടെ സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ ആരാധകര്‍ക്ക് ആവേശ പോരാട്ടം പ്രതീക്ഷിക്കാം.

കോഹ്ലിയും രോഹിത്തും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്തിനെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. എന്നാല്‍ മുസ്താഫിസുര്‍ റഹ്‌മാന്റെ വേരിയേഷനുകളും കട്ടേഴ്‌സും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ഭീഷണിയാണെന്ന് ഉറപ്പ്. തസ്‌കിന്‍ അഹ്‌മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ക്കും ബംഗ്ലാദേശിന് നിര്‍ണായക ഘട്ടങ്ങളില്‍ ബ്രേക്ക് നല്‍കാനുള്ള പ്രാപ്തിയുണ്ട്.

ദുബായിലേത് പേസിനെ തുണയ്ക്കുന്ന പിച്ച് ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അഞ്ച് സ്പിന്നര്‍മാരുമായാണ് ഇന്ത്യയുടെ വരവ്. ബംഗ്ലാദേശ് പേസ് നിരയില്‍ തസ്‌കിന്‍ അഹ്‌മദും മുസ്താഫിസുര്‍ റഹ്‌മാനും നഹിദ് റാണയും. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ടോപ് ടീമുകള്‍ക്കെതിരെ ബാറ്റിങ് ആണ് എല്ലായ്‌പ്പോഴും ബംഗ്ലാദേശിന് വലിയ തലവേദനയാവുന്നത്. പ്രധാനമായും ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ആശ്രയിക്കുന്നത് ക്യാപ്റ്റന്‍ നജ്മുള്‍ ഷാന്റോയെ.

ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ത്യന്‍ സമയം 2.30ന് ആരംഭിക്കും. രണ്ട് മണിക്കാണ് ടോസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, നെറ്റ് വര്‍ക്ക് 18 ചാനലുകളില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണാം. ജിയോഹോട്സ്റ്റാറിലാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാനാവുക.

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

ബംഗ്ലാദേശ് സാധ്യതാ പ്ലേയിങ് ഇലവന്‍

നസ്മുള്‍ ഷാന്റോ, സൌമ്യ സര്‍കര്‍, തന്‍സിദ് ഹസന്‍, മുഷ്ഫിഖര്‍ റഹിം, മഹ്‌മദുള്ള, ജാകര്‍ അലി, മെഹ്ദി ഹസന്‍, റിഷാദ് ഹൊസെയ്ന്‍, തസ്‌കിന്‍ അഹ്‌മദ്, മുസ്താഫിസൂര്‍ റഹ്‌മാന്‍, നഹിദ് റാണ.

Tags:    

Similar News