ജയ്സ്വാള്‍ മുംബൈ വിടാനുള്ള തീരുമാനം പിന്‍വലിച്ചതിന് പിന്നില്‍ രോഹിത് ശര്‍മ്മയുട ഇടപെടല്‍; വെളിപ്പെടുത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

ജയ്സ്വാള്‍ മുംബൈ വിടാനുള്ള തീരുമാനം പിന്‍വലിച്ചതിന് പിന്നില്‍ രോഹിത് ശര്‍മ്മയുട ഇടപെടല്‍

Update: 2025-08-07 12:43 GMT

മുംബൈ:ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മുംബൈ വിടാനുള്ള തീരുമാനത്തില്‍ നിന്ന് യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ പിന്‍മാറിയതിന് പിന്നില്‍ സീനിയര്‍ രാജം രോഹിത് ശര്‍മയുടെ ഇടപെടല്‍. മുംബൈ ടീമില്‍ തന്നെ നില്‍ക്കാന്‍ രോഹിത് ആവശ്യപ്പെട്ട പ്രകാരമാണ് ഗോവയിലേക്ക് മാറാനുള്ള തീരുമാനം ജയ്സ്വാള്‍ പിന്‍വലിച്ചതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിങ്ക്യ നായിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മുംബൈ ക്രിക്കറ്റിലൂടെയാണ് തനിക്ക് ഒരു പ്ലാറ്റ്ഫോം ലഭിച്ചതെന്നും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞതെന്നും അത് മറക്കരുതെന്നും രോഹിത് യശസ്വിയോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് ഗോവയിലേക്ക് മാറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യശസ്വി ജയ്‌സ്വാള്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തുടര്‍ന്നും മുംബൈക്കായി കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താരം പിന്നീട് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

ഗോവയിലേക്ക് മാറാന്‍ അനുവാദം തേടിയുള്ള എന്‍ഒസി ആവശ്യം പിന്‍വലിക്കുന്നതായി വ്യക്തമാക്കി യശസ്വി ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് മെയില്‍ അയക്കുകയും ചെയ്തു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഗോവ ടീമിലേക്ക് മാറിയിരുന്നു. ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അര്‍ജുന്റെ നീക്കം.

Tags:    

Similar News