പരിക്കില്‍ നിന്ന് മുക്തന്‍; മുംബൈയ്ക്ക് ആശ്വാസം; ടീമിനൊപ്പം ചേര്‍ന്ന് ബുംറ; വരവറിയിച്ച് ഭാര്യ സഞ്ജനയുടെ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍

Update: 2025-04-06 07:37 GMT

ഐപിഎല്‍ 2025 സീസണില്‍ തുടക്കം കഷ്ടമായ മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരുന്ന വാര്‍ത്ത. കാത്തിരുന്ന താരം ജസ്പ്രീത് ബുംറ, വീണ്ടും ടീമിനൊപ്പം ചേര്‍ന്നതായി താരം ഭാര്യയും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. ഇതോടെ ടീമിന്റെ പിന്തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും പുതിയ പ്രതീക്ഷ മുംബൈ ക്യാമ്പില്‍ തെളിയുകയാണ്.

സീസണില്‍ ഇതുവരെ മുംബൈക്ക് വെറും ഒരു വിജയമാണ് ലഭിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിന് ആവശ്യമായ ലീഡര്‍ഷിപ്പ് നല്‍കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍, ബുംറയുടെ തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ ആശ്വാസമായി മാറുന്നു. ബുംറയുടെ അഭാവം ബൗളിങ്ങ് ലൈന്‍ അപ്പില്‍ തീര്‍ച്ചയായും പ്രകടമായിരുന്നു.

ബുംറയുടെ തിരിച്ചുവരവിന്റെ ആഘോഷമായി സഞ്ജന തന്റെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. മകന്‍ അങ്കദിനായി പറഞ്ഞ കഥയുടെ രൂപത്തിലാണ് സഞ്ജന ബുംറയുടെ യാത്ര വിവരണം പങ്കുവച്ചത്: 'അങ്കദ് ഞാനൊരു കഥ പറഞ്ഞുതരാം, 2013ല്‍, ഈ കാട്ടിലേക്ക് ഒരു കുട്ടിയാന കടന്നുവന്നു. റണ്‍സും സിക്സറുകളും ബൗണ്ടറികളും നിറഞ്ഞ കാട്ടില്‍. എല്ലാവരും ഭയന്നിരുന്നിടത്ത് വര്‍ഷങ്ങളായി അവന്‍ ധൈര്യം കാണിച്ചു. അവന്‍ നിരവധി യുദ്ധങ്ങള്‍ നടത്തി. അതിജീവനത്തിനായി പോരാടി. അവന്‍ തന്റെ അഭിമാനത്തിനായി പോരാടി. അവന്‍ ജയിച്ചു.അവന്‍ തോറ്റു. പക്ഷേ ഒരിക്കലും തളര്‍ന്നില്ല. ഈ യുദ്ധങ്ങള്‍ അവനില്‍ മുറിവുകള്‍ അവശേഷിപ്പിച്ചു. പക്ഷേ ഈ മുറിവുകള്‍ അവനെ തടഞ്ഞില്ല. ഒരിക്കല്‍ ഒരു കുട്ടിയാന, ഇപ്പോള്‍ സിംഹം. സിംഹം തിരിച്ചെത്തി. അവന്‍ വീണ്ടും ഈ കാട്ടിലെ രാജാവായി'', സഞ്ജന ഗണേഷന്‍ വീഡിയോയില്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ പരിപാടിക്കിടെ പരിക്കേറ്റ് പിന്മാറിയ താരത്തിന് പിന്നാല വന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് ഐപിഎലിലൂടെ ബുംറ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകളാണ് ആരാകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്.

Tags:    

Similar News