ഹരാരെയില്‍ ഇന്ത്യന്‍ സൂര്യോദയം! ഇംഗ്ലീഷ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവംശിയും സംഘവും; ലോകകപ്പ് ഫൈനലില്‍ ചരിത്രത്തിലെ വലിയ റണ്‍വേട്ട; ഇന്ത്യ ഉയര്‍ത്തിയത് 412 റണ്‍സ് വിജയ ലക്ഷ്യം; ഇംഗ്ലണ്ട് റണ്‍മല കയറുമോ? ആറാം ലോകകിരീടത്തിലേക്ക് കണ്ണുനട്ട് ഇന്ത്യന്‍ കൗമാരനിര
ഹരാരെ: ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ചറിയുടെ കരുത്തില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 412 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെയും (80 പന്തില്‍ 175) നായകന്‍ ആയുഷ് മാത്രെയുടെ (53) അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 411 റണ്‍സ് നേടിയത്. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലക്സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
15 സിക്‌സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26ാം ഓവറില്‍ മനി ലുംസ്‌ഡെനിന്റെ പന്തിലാണു പുറത്താകുന്നത്. 55 പന്തുകളിലാണ് 14 വയസ്സുകാരന്‍ താരം അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളില്‍ അര്‍ധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളില്‍ 100 പിന്നിടുകയായിരുന്നു. ഐസിസി ഫൈനലുകളുടെ ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (51 പന്തില്‍ 53) റണ്‍സടിച്ചു മടങ്ങി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണു ലഭിച്ചത്. 11 പന്തില്‍ ഒന്‍പതു റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് തുടക്കത്തില്‍തന്നെ പുറത്തായി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മേയസ് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ആരോണിനെ മടക്കിയത്. ആയുഷ് മാത്രെയെ കൂട്ടുപിടിച്ചാണ് വൈഭവ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോയത്.
ഇരുവരും ചേര്‍ന്ന് 90 പന്തുകളില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 162ല്‍ നില്‍ക്കെ അലക്‌സ് ഗ്രീനിന്റെ പന്തില്‍ ആയുഷും മടങ്ങി. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും വൈഭവും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ 21.4 ഓവറില്‍ ഇന്ത്യ 200 കടന്നു. 25ാം ഓവറില്‍ താരം പുറത്തായതോടെ റണ്ണൊഴുക്കിനും വേഗം കുറഞ്ഞു. മധ്യനിരയില്‍ അഭിഗ്യാന്‍ കുണ്ടു (31 പന്തില്‍ 40), വേദാന്ത് ത്രിവേദി (36 പന്തില്‍ 32), വിഹാന്‍ മല്‍ഹോത്ര (36 പന്തില്‍ 30), കനിഷ്‌ക് ചൗഹാന്‍ (20 പന്തില്‍ 37) എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ 400 പിന്നിട്ടു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും സെബാസ്റ്റ്യന്‍ മോര്‍ഗന്‍, അലെക്‌സ് ഗ്രീന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മാത്രെ മടങ്ങി. അലക്സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച്.
വൈകാതെ വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കി. വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. 15 വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഗ്രീനിന് വിക്കറ്റ് നല്‍കിയാണ് വൈഭവ് മടങ്ങുന്നത്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുരത്തെടുത്തു. കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ നേടിയ 37 റണ്‍സ് സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്.
ആറാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയര്‍ത്തിയത്. 2024-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്‌ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്.
