അതിവേഗ സെഞ്ചുറിയുമായി പ്രോട്ടീസിനെ വിരട്ടിയ ഫിന്‍ അലനെ വീഴ്ത്തി അക്‌സര്‍; പിന്നാലെ രചിന്‍ രവീന്ദ്രയെ വീഴ്ത്തി ബുമ്രയും; ഗ്ലെന്‍ ഫിലിപ്‌സിനെയും അക്‌സര്‍ എറിഞ്ഞിട്ടതോടെ പവര്‍പ്ലേയില്‍ തകര്‍ന്ന് കിവീസ്; വിജയിച്ചത് ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്സിനെ വിളിച്ച സൂര്യയുടെ തന്ത്രം; പിന്നാലെ ചാപ്മാനും ടിം സിഫര്‍ട്ടും ഡാരില്‍ മിച്ചലും പുറത്ത്; ആദ്യ 15 ഓവറില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 141 റണ്‍സ്

Update: 2026-03-08 16:43 GMT

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടുന്ന ന്യൂസീലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ആദ്യ പതിമൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ അലന്‍ 7 പന്തില്‍ 9 റണ്‍സ് എടുത്ത് പുറത്തായി. അക്‌സര്‍ പട്ടേലാണ് അലനെ വീഴ്ത്തിയത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ രചിന്‍ രവീന്ദ്ര 2 പന്തില്‍ 1 റണ്‍സ് എടുത്ത് പുറത്തായി. ജസ്പ്രീത് ബുമ്രയാണ് രചിനെ പുറത്താക്കിയത്. ജസ്പ്രീത് ബുമ്രയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന്‍ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ അക്‌സര്‍ പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് പ്രതിരോധത്തിലായി. 5 പന്തില്‍ 5 റണ്‍സ് മാത്രമായിരുന്നു ഫിലിപ്‌സിന്റെ സമ്പാദ്യം. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവരും നല്‍കി. ആഭ്യന്തര മത്സരത്തില്‍ ഗുജറാത്ത് താരങ്ങളായ അക്ഷറിന്റെയും ബുമ്രയുടെയും ഹോ ഗ്രൗണ്ടാണിത്. ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്‌സിനെ ഉപയോഗിച്ച നായകന്‍ സൂര്യകുമാര്‍ യാദവിന്റെ തന്ത്രം വിജയിക്കുന്നതാണ് കണ്ടത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 52 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ഏഴാം ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടിയ ടിം സിഫര്‍ട്ടും ചാപ്മാനും പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത ഓവറില്‍ ചാപ്മാനെ വീഴ്ത്തി ഹാര്‍ദ്ദിക് അടുത്ത വെടിപൊട്ടിച്ചു. എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു ചാപ്മാന്റെ സമ്പാദ്യം. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ അപകടകാരിയായ ടിം സിഫര്‍ട്ടിനെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി തിരിച്ചടിച്ചു. ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ക്യാച്ചാണ് സിഫര്‍ട്ടിനെ വീഴ്ത്തിയത്. 26 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയടക്കം 52 റണ്‍സ് എടുത്താണ് സിഫര്‍ട്ട് പുറത്തായത്.

പിന്നീട് ക്രീസില്‍ ഒന്നിച്ച ഡാരില്‍ മിച്ചലും മിച്ചല്‍ സാന്റനറും ചേര്‍ന്ന് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. അര്‍ഷ്ദീപിന്റെ പതിനൊന്നാം ഓവറില്‍ പതിനഞ്ച് റണ്‍സും വരുണ്‍ ചക്രവര്‍ത്തിയുടെ പന്ത്രണ്ടാം ഓവറില്‍ പതിനാറ് റണ്‍സുമാണ് അടിച്ചുകൂട്ടിയത്. പിന്നാലെ അക്‌സര്‍ പട്ടേലിനെ തിരിച്ചുവിളിച്ച സൂര്യകുമാറിന്റെ തന്ത്രം വിജയിച്ചു. 11 പന്തില്‍ 17 റണ്‍സ് എടുത്ത മിച്ചലിനെ അകസര്‍ പുറത്താക്കി. ഇത്തവണയും ഇഷാന്‍ കിഷനായിരുന്നു ക്യാച്ച്

കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. കിരീടത്തിനായി ന്യൂസീലന്‍ഡിനു ലക്ഷ്യം 256. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ചറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26*) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20-ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.

ഓപ്പണര്‍മാര്‍ ചേര്‍ന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും. ട്വന്റി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളില്‍ സ്‌കോര്‍ നേടുന്നത്. 2009 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട്. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ചു.

മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണര്‍മാരും കത്തിക്കയറി. മൂന്നാം ഓവറില്‍ 15 റണ്ഡസ് നേടിയപ്പോള്‍, ലോക്കി ഫെര്‍ഗൂണ്‍ എറിഞ്ഞ നാലാ ഓവറില്‍ 24 റണ്‍സാണ് അഭിഷേകും സഞ്ജുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറില്‍ 21 റണ്‍സും ആറാം ഓവറില്‍ 20 റണ്‍സും പിറന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരിക്കല്‍ കൂടി സ്പിന്‍ കെണിയില്‍ അഭിഷേക് വീണു.

രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അക്ഷരാര്‍ഥത്തില്‍ കത്തിക്കയറി. 7.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. 11-ാം ഓവറില്‍ 33 പന്തില്‍ മൂന്നു സിക്‌സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അര്‍ധസെഞ്ചറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണിത്. ഇതിനുശേഷവും സഞ്ജു കത്തിക്കയറി. 14-ാം ഓവറില്‍ രചിന്‍ രവീന്ദ്രയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സഞ്ജു സിക്‌സര്‍ നേടി. ഈ ഇന്നിങ്‌സിലാകെ 8 സിക്‌സര്‍ നേടിയ സഞ്ജുവിന്റെ ടൂര്‍മെന്റുകള്‍ സിക്‌സുകളുടെ എണ്ണം 24 ആയി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് സിക്‌സര്‍ വേട്ടക്കാരന്‍.

എന്നാല്‍ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റണ്‍സകലെ സഞ്ജുവിന് നഷ്ടമായി. 16-ാം ഓവറില്‍ ജിമ്മി നീഷമാണ് സഞ്ജുവിനെ കോള്‍ മകോന്‍കീയുടെ കൈകളില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 203ല്‍ എത്തിയിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ചേര്‍ന്ന് 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതേ ഓവറില്‍ ഇഷാനും ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ (13 പന്തില്‍ 18) 19-ാം ഓവറില്‍ മാറ്റ് ഹെന്റിയും പുറത്താക്കി. തിലക് വര്‍മയെ (6 പന്തില്‍ 8) കാഴ്ചക്കാരനായി അവസാന ഓവറില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് സ്‌കോര്‍ 250 കടത്തിയത്.

ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൊതുവേ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റു ചെയ്യാറാണ് പതിവുള്ളതെങ്കിലും രാത്രി മഞ്ഞുവീഴ്ചയുണ്ടായാല്‍ ബാറ്റിങ് എളുപ്പമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കിവീസ് ബോളിങ് തിരഞ്ഞെടുത്തത്. കലാശപ്പോരില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. കോള്‍ മകോന്‍കീയ്ക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി.

Tags:    

Similar News