ഫെരാരിയുമായി മുംബൈയില്‍ കറങ്ങാനിറങ്ങി; ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായതിനാല്‍ സ്പീഡ് ബ്രേക്കര്‍ മറികടക്കാന്‍ പാടുപെട്ട് ഹാര്‍ദിക്ക്; റോഡിന് കുറുകെ ഓടിച്ച് സാഹസിക നീക്കം; ദൃശ്യങ്ങള്‍ വൈറലാകുന്നു
മുംബൈ: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 12 സിലിന്‍ഡ്രി എന്ന വാഹനം സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപയായിരുന്നു ഈ കാറിന്റെ വില. കാറില്‍ മുംബൈ നഗരത്തിലൂടെ യാത്രചെയ്യുന്നതിനിടെ ഹാര്‍ദിക്കിന് നേരിട്ട കൗതുകകരമായ ഒരു പ്രതിസന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിന് മുംബൈ ഇന്ത്യന്‍സ് തയാറെടുക്കുന്നതിനിടെയാണ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലെ റോഡിലെ വാഹനമോടിക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്.
സ്പോര്‍ട്സ് കാറുകള്‍ക്ക് പൊതുവെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണ്. അതിനാല്‍തന്നെ മുംബൈ നഗരത്തിലെ ഒരു യാത്രയ്ക്കിടെ സ്പീഡ് ബ്രേക്കര്‍ മറികടക്കാന്‍ ഹാര്‍ദിക്കിന്റെ ഫെരാരി ബുദ്ധിമുട്ടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അദ്ദേഹം വാഹനം നേരെ ഓടിക്കുന്നതിന് പകരം പ്രത്യേകമായ രീതിയില്‍ അല്‍പം വളച്ച് ഓടിച്ചാണ് സ്പീഡ് ബ്രേക്കര്‍ കടത്തിയത്. സ്പീഡ് ബ്രേക്കര്‍ മറികടന്ന ശേഷം അദ്ദേഹം അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സൂപ്പര്‍ കാറുകളുടെയും അത്യാഡംബര എസ്യുവികളുടെയും വലിയ നിരയാണ് പാണ്ഡ്യയുടെ വാഹന ശേഖരത്തിലുള്ളത്. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡീസ് എഎംജി ജി 63, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്വി തുടങ്ങിയ നീങ്ങുന്ന വാഹന നിരയിലേക്കാണ് ഇപ്പോള്‍ ഏകദേശം 12 കോടി രൂപയോളം വില വരുന്ന ഫെരാരിയുടെ 12 സിലിന്‍ഡ്രി എന്ന വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
കാറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സ്പീഡ് ബ്രേക്കറില്‍ നേരെ വാഹനമോടിച്ചു കയറ്റാതെ വാഹനം ഓരോ ടയറും സൂക്ഷ്മതയോടെ സ്പീഡ് ബ്രേക്കറില്‍ കയറ്റിയിറക്കുന്നതാണ് വിഡിയോയിലുള്ളത്.