മലയാളി താരം അലിഷാൻ ഷറഫുവിനും, ക്യാപ്റ്റൻ മുഹമ്മദ് വസീമിനും അർധസെഞ്ചുറി; രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുക്കെട്ട്; യുഎഇക്കെതിരെ ന്യൂസിലൻഡിന് 174 റൺസ് വിജയലക്ഷ്യം

Update: 2026-02-10 12:00 GMT

ചെന്നൈ: ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ യുഎഇക്ക് 174 റൺസ് വിജയലക്ഷ്യം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ, ക്യാപ്റ്റൻ മുഹമ്മദ് വസീം (45 പന്തിൽ 66), മലയാളി താരം അലിഷാൻ ഷറഫു (47 പന്തിൽ 55) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

തുടക്കത്തിൽ തന്നെ ഓപ്പണർ ആര്യൻഷ് ശർമ്മയുടെ (8) വിക്കറ്റ് യുഎഇക്ക് നഷ്ടമായി. ജേക്കബ് ഡഫിയാണ് ആര്യൻഷിനെ പുറത്താക്കിയത്. തുടർന്ന് ഒന്നിച്ച മുഹമ്മദ് വസീം-അലിഷാൻ ഷറഫു സഖ്യം 107 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, ഇരുവരുടെയും ഇന്നിംഗ്സിന് പ്രതീക്ഷിച്ച വേഗത കൈവരിക്കാനായില്ല. 15-ാം ഓവറിൽ അലിഷാൻ ഷറഫു (55) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഷറഫുവിന്റെ ഇന്നിംഗ്സിൽ രണ്ട് സിക്സും അഞ്ച് ഫോറുകളും ഉൾപ്പെട്ടിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഹർഷിത് കൗശൽ (2) നിരാശപ്പെടുത്തി മടങ്ങി. തുടർന്ന് ക്യാപ്റ്റൻ വസീം മയങ്ക് കുമാറിനൊപ്പം (21) ചേർന്ന് 40 റൺസ് കൂട്ടിച്ചേർക്കുകയും ടീം സ്കോർ 150 കടത്തുകയും ചെയ്തു. വസീമിന്റെ 66 റൺസ് ഇന്നിംഗ്സിൽ മൂന്ന് സിക്സുകളും നാല് ഫോറുകളും അടങ്ങിയിരുന്നു. മായങ്കിന് പുറമെ ഷൊയ്ബ് ഖാൻ (7), മുഹമ്മദ് അർഫാൻ (0) എന്നിവരും വേഗത്തിൽ പുറത്തായി.

ന്യൂസിലൻഡിന്റെ ടൂർണമെന്റിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ന്യൂസിലൻഡ് ഈ മത്സരത്തിനിറങ്ങിയത്. യുഎഇയുടെ ഈ ലോകകപ്പിലെ ആദ്യ മത്സരമാണിത്.

ടീമുകൾ:

ന്യൂസിലൻഡ്:

ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ (ക്യാപ്റ്റൻ), ജെയിംസ് നീഷം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.

യുഎഇ:

ആര്യൻഷ് ശർമ്മ (വിക്കറ്റ് കീപ്പർ), മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മയങ്ക് കുമാർ, സോഹൈബ് ഖാൻ, ഹർഷിത് കൗശിക്, മുഹമ്മദ് അർഫാൻ, ധ്രുവ് പരാശർ, ഹൈദർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ് ഖാൻ.

Tags:    

Similar News