യുവ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനാകുന്നു; ഇനി കളി മാറും; ചെന്നൈ ടീമിനെ ഡഗ്ഔട്ടിലിരുന്ന് പിന്തുണയ്ക്കാന്‍ ഞാനുമുണ്ടാകും; റുതുരാജ് ഗെയ്ക്ക്വാദ്
ഐപിഎല്‍ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ വലിയ വെല്ലുവിളി. ടീമിന്റെ നായകനും പ്രധാന ബാറ്റ്സ്മാനുമായ ഋതുരാജ് ഗെയ്ക്വാഡ് കൈമുട്ടിന് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്ത് പോയിരിക്കുകയാണ്. തുടര്‍ച്ചയായ വിജയങ്ങളിലേക്കുള്ള യാത്രക്കിടയില്‍ വന്നു ചേര്‍ന്ന ഈ ആഘാതം സിഎസ്‌കെ ആരാധകരെയും ടീമിനെയും ഒരുപോലെ നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ അഭാവത്തില്‍, സിഎസ്‌കെയുടെ ടോപ്പ് ഓര്‍ഡര്‍ കൂടുതല്‍ ദുര്‍ബലമായി കാണപ്പെടുന്നു എന്ന് പറയാം.
അദ്ദേഹത്തിന്റെ ബാറ്റിംഗ് പകരക്കാരനെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ശേഷിക്കുന്ന മത്സരങ്ങളില്‍ എംഎസ് ധോണി ആണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സിഎസ്‌കെയുടെ ഹോം മത്സരത്തിന് മുമ്പ് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
അതേ ദിവസം തന്നെ, സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒരു വീഡിയോ പുറത്തിറക്കി, അതില്‍ ഗെയ്ക്വാദ് തന്റെ പരിക്കിനെക്കുറിച്ചും സീസണ്‍ നഷ്ടമാകുമെന്നതിനെക്കുറിച്ചും ടീമിനെ ഒരു ''യുവ വിക്കറ്റ് കീപ്പര്‍'' നയിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
''അതെ, ഇത് ഒരു വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു, പക്ഷേ ഇപ്പോള്‍ ടീമിനെ നയിക്കുന്ന ഒരു യുവ വിക്കറ്റ് കീപ്പറുണ്ട്, കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഡഗൗട്ടില്‍ നിന്ന് അവരെ പിന്തുണയ്ക്കാന്‍ ഞാന്‍ ടീമിനൊപ്പം ഉണ്ടാകും. ഈ സാഹചര്യത്തില്‍ നിന്ന് ടീമിനെ ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. സീസണിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ താരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ നല്ല രീതിയില്‍ സീസണ്‍ ഫിനിഷ് ചെയ്യും'' ഗെയ്ക്വാദ് സിഎസ്‌കെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. 5 മത്സരങ്ങളില്‍ നിന്ന് 4 തോല്‍വി നേരിട്ട ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നില്‍കുന്നത്.