സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പം ഫോട്ടോ എടുത്ത ശേഷം ഫോണ്‍ എറിഞ്ഞ് നല്‍കി; താരത്തിന് അഹങ്കാരവും ജാഡയുമെന്ന് ആരാധകര്‍; നായകന്‍ സഞ്ജുവിനെ കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശം; വീഡിയേ
ഗുവാഹത്തിയിലെ ബർസപതി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചിരുന്നു. സിഎസ്‌കെയെ ആറ് റൺസിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടിയ റിയാൻ പരാഗിനും കൂട്ടർക്കും അത് നല്ല ഒരു മത്സരമായിരുന്നു.
മത്സരത്തിലേക്ക് വന്നാൽ പരാഗ് എന്ന നായകന്റെ ചില തീരുമാനങ്ങൾ മത്സരത്തിൽ ടീമിന്റെ വിജയത്തിൽ അതിനിർണായകമായ. താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും രണ്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 37 (28) റൺസ് നേടുകയും ചെയ്തു. ഇത് കൂടാതെ മത്സരത്തിൽ അതിനിർണായകമായിരുന്ന ചെന്നൈയുടെ ശിവം ദുബൈയുടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.
അതേസമയം, മത്സരശേഷം സപ്പോർട്ട് സ്റ്റാഫിനോട് പരാഗ് കാണിച്ച മോശം പ്രവർത്തിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോൾ വൈറലായ വീഡിയോയിൽ, സപ്പോർട്ട് സ്റ്റാഫിനൊപ്പം ഫോട്ടോ എടുത്ത ശേഷം പരാഗ് ഫോൺ കോയിൻ ടോസിന് എറിയുന്ന രീതിയിലാണ് തിരികെ സ്റ്റാഫിന് കൊടുത്തത്. എന്തായാലും സ്റ്റാഫ് കൃത്യമായ സമയത്ത് ഫോൺ കൈപ്പിടിയിൽ ഒതുക്കിയതിനാൽ കേടുപാടുകൾ ഒന്നും അതിന് സംഭവിച്ചില്ല.
” ഒന്നും ആയിട്ടില്ല ചെക്കാ അഹങ്കാരം കുറക്കുക ” ” നീ എന്ത് ഷോ ആണ് കാണിച്ചത്” എന്ന് ഉൾപ്പടെ പല വിമർശനമാണ് താരം കേട്ടത്.