ഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍ ഉപേക്ഷിച്ച് രോഹിത് ശര്‍മ; രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചനയെന്ന് ആരാധകര്‍

Update: 2024-12-17 09:41 GMT

ബ്രിസ്ബണ്‍: ഓസ്ട്രേലിയയുമായുള്ള ബോഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ പതറുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുന്നതായ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലാണ് അവര്‍ ഇതിന്റെ നിര്‍ണായക തെളിവും പുറത്തു വിട്ടിരിക്കുന്നത്. രോഹിത്തിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും മറക്കാനാഗ്രഹിക്കുന്ന പരമ്പരയായി ഇതു മാറിയിരിക്കുകയാണ്.

മികച്ച ഫോമിലുള്ള കെഎല്‍ രാഹുലിനു ഓപ്പണിങ് റോള്‍ വിട്ടുകൊടുത്തതിനു ശേഷം ആറാം നമ്പറിലേക്കു മാറിയ രോഹിത് ബാറ്റിങില്‍ ശരിക്കും പതറുകയാണ്. രണ്ടു ടെസ്റ്റുകളിലായി മൂന്നിങ്സുകളിലാണ് പമ്പരയില്‍ അദ്ദേം ഇതിനകം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 6.33 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 19 റണ്‍സ് മാത്രമാണ്. ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ പുറത്താവലിനു ശേഷമുള്ള രോഹിത്തിന്റെ ഒരു പ്രവര്‍ത്തിയാണ് അദ്ദേഹം വിരമിക്കാനൊരുങ്ങുകയാണെന്നു ആരാധകര്‍ ഉറപ്പിക്കാനുള്ള കാരണം.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം ആദ്യ സെഷനിലാണ് രോഹിത് ശര്‍മ പുറത്തായത്. 27 ബോളില്‍ രണ്ടു ഫോറുകളക്കം 10 റണ്‍സെടുത്ത അദ്ദേഹത്തെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് ക്യാരി പിടികൂടുകയായിരുന്നു. മുന്‍ ഇന്നിങ്സുകളെ അപേക്ഷിച്ച് കുറേക്കൂടി ആത്മവിശ്വാസത്തിലാണ് രോഹിത് ഈ കളിയില്‍ കാണപ്പെട്ടത്. പക്ഷെ കമ്മിന്‍സിന്റെ മികച്ചൊരു ബോളില്‍ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വരികയായിരുന്നു.

ഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ തന്റെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍, ഗ്രൗണ്ടിലെ പരസ്യ ബോര്‍ഡിനു തൊട്ടു പിന്നിലായി രോഹിത് ഉപേക്ഷിച്ചതായി കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചന തന്നെയാണ് ഇതു നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്.

രോഹിത് ശര്‍മ സാധാരണയായി ഈ തരത്തില്‍ തന്റെ ഗ്ലൗസുകള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് പോവാറില്ല. പുറത്താവലില്‍ എത്ര മാത്രം നിരാശയും രോഷവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി തെളിയിക്കുകയും ചെയ്യുന്നു. ഈ പരമ്പരയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിനോടു ഗുഡ്ബൈ പറഞ്ഞേക്കുമെന്ന നിര്‍ണായക സൂചനയാണ് ഇതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിനോടു രോഹിത് ശര്‍മം ഗുഡ്ബൈ പറഞ്ഞേക്കും. ഗാബ ടെസ്റ്റിലെ പുറത്താവലിനു ശേഷം ഗ്ലൗസ് ഗ്രൗണ്ടിനു പുറത്ത് ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിയത് ഇതിന്റെ തെളിവാണ്. രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും മികച്ച തീരുമാനവും ഇതു തന്നെയാവും.

കാരണം ബാറ്റിങിലെ ഫ്ളോപ്പ് ഷോ തുടരുന്ന അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുക മാത്രമല്ല ടമീല്‍ നിന്നു തന്നെ വൈകാതെ പുറത്താക്കിയക്കും. അതിനു മുമ്പ് തന്നെ സ്വയം കളി മതിയാക്കുന്നതായിരിക്കും ഏറ്റവും നല്ല ഓപ്ഷനെന്നു ആരാധകര്‍ കുറിക്കുന്നു.

Tags:    

Similar News