സീനിയര്‍ വനിതാ ട്വന്റി20 ട്രോഫി; കേരള ടീമിനെ സജന സജീവ് നയിക്കും; പഞ്ചാബില്‍നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ ആദ്യ മത്സരം ഉത്തര്‍പ്രദേശുമായി

സീനിയര്‍ വനിതാ ട്വന്റി20 ട്രോഫി; കേരള ടീമിനെ സജന സജീവ് നയിക്കും

Update: 2025-10-07 12:56 GMT

തിരുവനന്തപുരം: പഞ്ചാബില്‍ നടക്കുന്ന സീനിയര്‍ വനിതാ ട്വന്റി20 ട്രോഫിയില്‍ കേരളത്തെ സജ്‌ന സജീവ് നയിക്കും. എട്ടു മുതല്‍ 19 വരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. സജ്‌നയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമംഗമായ ആശ എസും ടീമിലുണ്ട്.

ടീമംഗങ്ങള്‍: സജ്‌ന എസ് (ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജയിംസ്, നജ്‌ല സിഎംസി, വൈഷണ എം പി, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ.എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്.

അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്. മുന്‍ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയര്‍ ലീഗ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് കോച്ചുമായ ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനു അശോക്.

Tags:    

Similar News