ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസൺ; നീക്കം ഇപിഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി; ഇതിഹാസ താരം മൈക്കൽ ഓവനെ അത്ഭുതപ്പെടുത്തി ആഴ്‌സണൽ ആരാധകർ

Update: 2025-10-06 16:18 GMT

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇപിഎൽ) ഇന്ത്യയിലെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇ.പി.എൽ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. സഞ്ജു സാംസൺ രാജ്യത്തുടനീളമുള്ള ഫുട്ബോൾ ആരാധകരുമായി സംവദിക്കുകയും ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്നും പ്രീമിയർ ലീഗ് വൃത്തങ്ങൾ അറിയിച്ചു.

പുതിയ ചുമതലയേറ്റെടുത്തതിന് പിന്നാലെ മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സഞ്ജു സാംസൺ മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ ഓവനോടൊപ്പം പങ്കെടുത്തു. ഇവിടെ ഫാൻ-പാർക്ക് ശൈലിയിലുള്ള സ്ക്രീനിംഗും വിവിധ കമ്മ്യൂണിറ്റി പരിപാടികളും നടന്നു. ലിവർപൂളിന്റെ ആരാധകനായ തനിക്ക് ഫുട്ബോളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് സഞ്ജു സാംസൺ ചടങ്ങിൽ പങ്കുവെച്ചു. ഇന്ത്യയിൽ വളരുന്ന ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് മൈക്കിൾ ഓവനും സംസാരിച്ചു.

ഇ.പി.എൽ അംബാസഡർ എന്ന നിലയിൽ, സഞ്ജു സാംസണിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി ക്രിക്കറ്റ്, ഫുട്ബോൾ കായിക വിഭാഗങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്താനും കേരളത്തിൽ കായിക രംഗം കൂടുതൽ സജീവമാക്കാനും ലക്ഷ്യമിടുന്നു. നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെയും ബ്രാൻഡ് അംബാസഡറായി സഞ്ജു പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    

Similar News