1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി; അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയര്‍ അവാര്‍ഡ്; 1960ല്‍ വിംബിള്‍ഡണ്‍: ഓസ്ട്രേലിയന്‍ ടെന്നീസ് താരവും ഡേവിസ് കപ്പ് ക്യാപ്റ്റനുമായ നീല്‍ ഫ്രേസര്‍ അന്തരിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടെന്നീസ് താരവും ഡേവിസ് കപ്പ് ക്യാപ്റ്റനുമായ നീല്‍ ഫ്രേസര്‍ (91) അന്തരിച്ചു. 1973 നും 1986 നും ഇടയില്‍ നാല് ഡേവിസ് കപ്പ് വിജയങ്ങള്‍ക്ക് ഫ്രേസര്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഒരു മികച്ച കളിക്കാരനെന്ന നിലയില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സും 16 ഡബിള്‍സ് കിരീടങ്ങളും അദ്ദേഹം നേടി.
24 വര്‍ഷത്തെ കരിയറില്‍ 1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയിരുന്നു. 2008ല്‍ കായികരംഗത്തെ മികച്ച നേട്ടത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയര്‍ അവാര്‍ഡ് ലഭിച്ചു. 1960ല്‍ ഓസ്ട്രേലിയന്‍ ടെന്നീസ് താരം റോഡ് ലാവറിനെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ നേടി. 1959ലും 60ലും സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് കിരീടങ്ങള്‍ നേടി.
രണ്ട് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ 11 പ്രധാന പുരുഷ ഡബിള്‍സ് കിരീടങ്ങളും നേടി. തുടര്‍ച്ചയായി നാല് ഡേവിസ് കപ്പ് കിരീടങ്ങളാണ് നീല്‍ ഫ്രേസര്‍ ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തത്. 1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയിരുന്നു.