Stay Hungry - Page 4

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മെസി; എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ; ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം; അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരം; റെക്കോർഡുകളുടെ രാജകുമാരനായി അർജന്റീന നായകൻ
കാമറൂൺ വംശജനായ പിതാവിന് അൾജീരിയൻ മാതാവിൽ ഫ്രാൻസിൽ പിറന്ന പുത്രൻ; ഫുട്‌ബോൾ ലോകത്തേക്ക് കടന്നത് പിതാവിന്റെ പരിശീലനത്തിൽ; പന്തുമായി കുതിക്കുന്ന വേഗം കൊണ്ട് ഉസൈൻ ബോൾട്ടിനെയും വെല്ലുന്നവൻ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടഫാൻ; ട്രാൻസ്‌ജെന്റർ മോഡൽ ജീവിത പങ്കാളി; ഫൈനലിൽ കാലിടറിയെങ്കിലും ഫുട്‌ബോൾ ലോകത്തെ ഭരിക്കാൻ ഒരുങ്ങുന്ന എംബാപ്പെയുടെ കഥ
കളിക്കളം ചതുരംഗപ്പലക പോലെ, കളിക്കാർ കരുക്കളും! ഓരോ മത്സരത്തിലും പുറത്തെടുത്തത് എതിരാളികളുടെ കരുത്ത് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ; നാല് വർഷം കൊണ്ട് പാകപ്പെടുത്തിയ മെസി ആർമി ഖത്തറിൽ ലക്ഷ്യം നേടി; മറഡോണയ്ക്കും സാംപോളിക്കും കഴിയാതെ പോയ ലോകകിരീട നേട്ടം സ്‌കലോണി അർജന്റീനയിൽ എത്തിക്കുമ്പോൾ
പന്ത് കാൽവശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിർ ഗോൾ മുഖം അക്രമിക്കാനും ഞങ്ങൾക്കാവുമെന്ന് പറഞ്ഞ ഗോൾകീപ്പർ ക്യാപ്ടൻ; മെസിക്ക് പിറകെ പോയവരെ ഞെട്ടിച്ച് എംബാപ്പെയുടെ ഹാട്രിക്; പെനാൽട്ടി ദുരന്തം ലോറിസിന് നിഷേധിക്കുന്നത് ചരിത്ര നേട്ടം; പൊരുതി വീണ ഫ്രഞ്ച് പട; അർജന്റീനയ്ക്ക് വേണ്ടി പി എസ് ജി താരം മെസി കപ്പുയർത്തുമ്പോൾ
അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം
പന്തുമായി മുമ്പോട്ട് അതിവേഗം കുതിക്കും; എത്ര പേർ പ്രതിരോധിക്കാനെത്തിയാലും അതിവേഗം ഇടത്തോട്ടും വലത്തോട്ടും നീങ്ങാം; ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റി നൽകിയത് ഗോളടിപ്പിക്കാനും വല സ്വയം ചലിപ്പിക്കാനുമുള്ള സ്വാഭാവിക കരുത്ത്; കനത്ത മാർക്കിംഗിനെ ഇതിഹാസം അതിജീവിച്ചത് സൗഹൃദവും സന്തോഷവും നിറഞ്ഞ ജീവിതശൈലിയിലൂടെ; മെസി ബീഫും ചിക്കനും പോർക്കും കഴിക്കാത്ത കാൽപ്പന്തുകളിയുടെ രാജാവ്
പത്താം വയസിൽ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; ശരീര വളർച്ചയ്ക്ക് തടസ്സമായ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസിയിൽ കുടുംബം കരുതിയത് അസാമാന്യ പ്രതിഭയുടെ ഫുട്‌ബോൾ ജീവിതം കൗമാര പ്രായത്തിന് മുന്നേ അവസാനിക്കുമെന്ന്; ബാഴ്സലോണയുടെ ദീർഘ വീക്ഷണം കഥമാറ്റി; 35-ാം വയസ്സിൽ അവൻ കാൽപ്പന്തുകളിയുടെ വിശ്വസൗന്ദര്യം; ശാന്തനായി കോലാഹലങ്ങളെ മെസി അതിജീവിച്ച് സൂപ്പർ ഹീറോയാകുമ്പോൾ
സൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും ഗോൾ നേടി തുടക്കം; പിന്നീട് ആറ് കളികളിലും ഗോൾവല കുലുക്കി മെസ്സി; നാലും ഗോളാക്കിയത് പെനാലിറ്റിയിൽ നിന്നും; അവസാനം എക്സ്ട്രാ ടൈമിലും മെസി മാജിക്ക്; ഒടുവിൽ ഷൂട്ടൗട്ടിലും പിഴയ്ക്കാതെ ഫുട്ബോൾ ലോകത്തെ മിശിഹയായി മെസ്സി മാറുമ്പോൾ
സൂപ്പർ ക്ലൈമാക്സിൽ അർജന്റീന! പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ മറികടന്ന് ലോകകിരീടത്തിൽ മുത്തമിട്ട് മെസിയും സംഘവും; നാല് കിക്കും വലയിലെത്തിച്ച് സ്‌കലോണിയുടെ സംഘം; ഹാട്രിക്കുമായി ഗോൾവേട്ടയിൽ മുന്നിലെത്തി എംബാപെ; അതിരുകളില്ലാത്ത ആഹ്ലാദത്തിൽ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ; നീലക്കുപ്പായക്കാർ കപ്പുയർത്തി; ഖത്തറിലെ സുൽത്താനായി മിശിഹ
മിശിഹ കപ്പുയർത്തുമ്പോൾ ഓർമ്മകളിൽ നിറയുന്നത് 1986ലെ ദൈവത്തിന്റെ കൈയൊപ്പ്; ഇവനാണ് എന്റെ പിൻഗാമിയെന്ന് പ്രഖ്യാപിച്ച് ഇതിഹാസം റഷ്യയിലും എത്തിയത് ഈ സുവർണ്ണ നിമിഷം പ്രതീക്ഷിച്ച്; 2018ലെ പ്രീക്വാർട്ടർ ദുരന്തത്തിൽ പൊട്ടിത്തെറിച്ച മറഡോണ ഇന്ന് അമര മാന്ത്രികൻ; ഇത് ഗുരുവിനുള്ള ദക്ഷിണ; മെസ്സിയിലൂടെ മറഡോണ വീണ്ടും ലോകകപ്പിൽ തൊടുമ്പോൾ
കിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികൾ ബൂട്ടുകെട്ടിയത് വെറുതെയായിരുന്നില്ല; കലാശപ്പോരിൽ കളിക്കളത്തിൽ സ്വന്തം ചോര വീണിട്ടും തളർന്നില്ല; സൗദിയുടെ ഓഫ് സൈഡ് ട്രാപ്പിലെ കെണി തിരിച്ചറിഞ്ഞവർ ഓടിക്കളിച്ചു; എല്ലാ നോക്കൗട്ടും വിജയിച്ച് കിരീടമുയർത്തൽ; അർജന്റീന വിശ്വവിജയികളാകുമ്പോൾ കാലമൊരുക്കിയത് മിശിഹയ്ക്കുള്ള നീതി; ഇത് ടോട്ടൽ ഫുട്ബോളിന്റെ കിരീട ജയം
ആദ്യ പകുതിയിൽ മെസിയും ഡി മരിയയും; രണ്ടാം പകുതിയിൽ ഇരട്ട ഗോളുമായി എംബാപ്പെ...! രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ അടിച്ച് സമനില പിടിച്ച് ഫ്രാൻസ്; സൂപ്പർ ത്രില്ലറായ ലോകകപ്പ് ഫൈനൽ പോരാട്ടം അധിക സമയത്തേക്ക്; ആർത്തിരമ്പി ലുസൈൽ സ്റ്റേഡിയം