- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓം നമശ്ശിവായ്.. സമാധിക്കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യും; ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും പ്രതിഷേധവുമായി രംഗത്ത്; പ്രദേശത്ത് നാടകീയ രംഗങ്ങള്‍; കുടുംബത്തെ കല്ലറയില്‍ നിന്നും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു പൊളിച്ചു പരിശോധനക്ക് ഒരുങ്ങി പോലീസ്; ഫോറന്‍സിക് സംഘവും സ്ഥലത്ത്
ഓ നമശ്ശിവായ്.. സമാധിക്കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ' ദുരൂഹ സമാധി' തുറന്ന് തുറന്നു പരിശോധിക്കാനുള്ള പോലീസിന്റെ നീക്കത്തിനെതിരെ കുടുംബത്തിന്റെ പ്രതിഷേധം. കുടുംബം കല്ലറയിലെത്തി പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു. ആത്മഹത്യാ ഭീഷണി അടക്കം മുഴക്കി കൊണ്ടാണ് ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും മരുമകളും പ്രതിഷേധിച്ചത്. ഓം നമശ്ശിവായ്.. വിളികളുമായാണ് മാതാവ് പ്രതിഷേധിച്ചത്. ഇവരെ ബലപ്രയോഗത്തിലൂടെ തന്നെ പോലീസ് ഇടപെട്ടു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. അല്‍പ്പ സമയത്തിനകം പരിശോധനകള്‍ നടക്കും. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ കല്ലറ പുറത്തെടുക്കും.
സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാനിധ്യത്തിലാകും തുറന്ന് പരിശോധിക്കുക. വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വലിയ പോലീസ് സന്നാഹം തന്നെ സ്ഥലത്തുണ്ട്. സമാധി പൊളിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്ന കുടുംബം. സബ് കലക്ടറുമായി സംസാരിച്ചെങ്കിലും ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു.
നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാന്‍ കഴിയുമായിരുന്നു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. അപായപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതോടെയാണ് മിസ്സിംഗ് പരാതി രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തുന്നത്.
ഗോപന്‍സ്വാമിയെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറയാണ് പോലീസ് പൊളിക്കുന്നത്. സമാധി പൊളിച്ച് അവിടെ ഗോപന്‍സ്വാമിയുടെ മൃതദേഹമുണ്ടോയെന്നു പരിശോധിക്കും. തുടര്‍ന്ന് മൃതദേഹം ഉണ്ടെങ്കില് പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അത് പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വഭാവികതതകള്‍ ഉണ്ടെങ്കില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. മണിയന്‍ എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പദ്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി. മരണവിവരം അയല്‍വാസികളെപ്പോലും അറിയിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.
ഗോപന്‍സ്വാമി വീടിനോടുചേര്‍ന്ന് കൈലാസനാഥ മഹാദേവക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. ഇവിടത്തെ പൂജ ഗോപന്‍സ്വാമിയാണ് ചെയ്തിരുന്നത്. കുറച്ചു മാസങ്ങളായി ഗോപന്‍സ്വാമി ചികിത്സയെത്തുടര്‍ന്ന് കിടപ്പിലാണ്. ഗോപന്‍സ്വാമി വര്‍ഷങ്ങള്‍ക്കു മുന്‍പേ വീട്ടുവളപ്പില്‍ സമാധിയിടം നിര്‍മിച്ചിരുന്നു. ഇതിനകത്ത് പദ്മപീഠവും നിര്‍മിച്ചു. മരിച്ചാല്‍ തന്നെ പദ്മപീഠത്തിലിരുത്തി സമാധിയിരുത്തണമെന്ന് മക്കളോടു നേരത്തേ വ്യക്തമാക്കിയിരുന്നതായാണ് അവര്‍ പോലീസിനോടു മൊഴിനല്‍കിയത്. ഇതെല്ലാം ചില നാട്ടുകാരും സമ്മതിക്കുന്നു. എന്നാല്‍ മരിക്കും മുമ്പ് തന്നെ സമാധി ഇരുത്തിയെന്നാണ് നാട്ടുകാരുടെ സംശയം.
ഇന്ന് സ്ലാബ് മാറ്റി പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടാല്‍ നാളെ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗോപന്‍ സ്വാമി മരിച്ച ശേഷം സമാധി സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടതാണോ അതോ മരിക്കുന്നതിന് മുമ്പ് സ്ലാബിട്ട് മൂടിയതാണോയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തിരിച്ചറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടി.