- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരിച്ചത് മത്തായിപ്പാറ സ്വദേശി ജനീഷ്; അയല്‍വാസിയും മാതാവും ഒളിവില്‍; ഇരുവീട്ടുകാരും നിരന്തര തര്‍ക്കത്തിലെന്ന് നാട്ടുകാര്‍
അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. അയല്‍വാസികളുടെ മര്ദ്ദനമറ്റാണ് യുവാവ് മരിച്ചത്. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കുറച്ചുകാലമായി തന്നെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങല്‍ നിലനില്ക്കുന്നുണ്ടാിയുന്നു. നേരത്തെയും ജനീഷിന്റെ കുടുംബവും അയല്‍വാസിയായ ബിബിന്റെ കുടുംബവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.
ജനീഷ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മര്‍ദ്ദനമേറ്റത്.