ജയ്പുര്‍: ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വാളുകൊണ്ട് ആക്രമിച്ച ശേഷം പോലിസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. വിവാഹമോചന കേസില്‍ വാദം കേള്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഭര്‍ത്താവിന്റെ കൊടുംക്രൂരത.രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. കവിതയും മകനും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തിയ രാജ്കുമാര്‍ വഴക്കിനിടെ ഇരുവരേയും വടിവാളിന് വെട്ടിപരിക്കേല്‍പ്പിക്കുക ആയിരുന്നു.

വിവാഹമോചന കേസില്‍ വാദം കേള്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം. കോണ്‍സ്റ്റബിളായ രാജ്കുമാര്‍ കാന്തിവാള്‍ പഞ്ചായത്ത് രാജ് വകുപ്പില്‍ ജോലി ചെയ്യുന്ന ഭാര്യ കവിത ദേവതിയെ ഏഴു വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. രണ്ടു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 20 നാണ് വിവാഹമോചന കേസിന്റെ വാദം ആരംഭിക്കാനിരിക്കെയാണ് കൊലപാതകശ്രമവും ആത്മഹത്യയും നടന്നത്.

കവിതയും മകനും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തിയാണ് രാജ്കുമാര്‍ ഇരുവരേയും ആക്രമിച്ചത്. രാജ്കുമാര്‍ ഫ്‌ളാറ്റിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെ ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയുമായിരുന്നു. വഴക്കിനിടെ, രാജ്കുമാര്‍ വാളുകൊണ്ട് കവിതയെയും കുട്ടിയെയും ആക്രമിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടി എത്തിയപ്പോഴേക്കും രാജ്കുമാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിതയുടെ ആരോഗ്യനില ഗുരുതരമാണ്. മകന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

സംഭവം നടന്ന് ഏകദേശം മൂന്നു മണിക്കൂറിനു ശേഷം, റെയില്‍വേ ട്രാക്കില്‍ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാര്‍ റെയില്‍വേ ട്രാക്കിനു സമീപം പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ രാജ്കുമാര്‍ ആത്മഹത്യ ചെയ്യുന്നതിനു മുന്‍പുള്ള ഓഡിയോ ക്ലിപ്പും വിഡിയോയും പുറത്തുവന്നു. കവിതയ്ക്ക് ഹരിയാന സ്വദേശിയായ വിക്രം എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നും അയാളുടെ കുഞ്ഞ് കവിതയുടെ വയറ്റിലുണ്ടെന്നുമാണ് രാജ് കുമാര്‍ പറയുന്നത്. കവിത വിവാഹമോചനത്തിനായി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും, വിക്രം തനിക്കു നേരെ വധഭീഷണി മുഴക്കുകയാണെന്നും രാജ് കുമാര്‍.