- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ മന്ത്രിക്കെതിരെയുള്ള വധശ്രമക്കേസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം; മന്ത്രിയെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജറാക്കാന്‍ കഴിയാതെ പ്രോസിക്യൂഷന്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാജോര്‍ജി നെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെ.എസ്.യു നേതാകള്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ 'വിധി പറഞ്ഞത് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് വധശ്രമ കേസെടുത്തത്.
ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് 'കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാല്‍ മന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ആരോഗ്യ മന്ത്രിക്ക് കഴുത്തിന് കുത്തേറ്റ് ക്ഷതമുണ്ടായെന്നാണ് കേസ് എന്നാല്‍ ഇതു തെളിയിക്കുന്നതിനുള്ള വീഡിയോ ദൃശ്യം പൊലിസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തത് പ്രൊസിക്യൂഷന്‍ വാദത്തെ ദുര്‍ബലമാക്കിയിരുന്നു. ഇതോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യത്തിന് വഴി തുറന്നത്.


