- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് കാറും തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയത്ത് കാറും തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: ചിങ്ങവനത്ത് കാറും തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചിങ്ങവനത്ത് വാടകയ്ക്ക് താമസിക്കുന്ന മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴാച രാത്രി 12.30-ഓടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ദിശ തെറ്റി ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വിജയകുമാര്‍ ഇലക്ട്രീഷ്യനാണ്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story