- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
24 മണിക്കൂര്‍ ശ്വാസമടക്കിപ്പിടിച്ച ദൗത്യം; ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആ അമേരിക്കന്‍ വൈമാനികനെ രക്ഷിച്ചത് എങ്ങനെ? ദൗത്യത്തില്‍ പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കമാന്‍ഡോ യൂണിറ്റുകളും; ഇറാന്റെ ചാരക്കണ്ണുകളെ വെട്ടിച്ച വമ്പന്‍ 'എക്‌സ്ട്രാക്ഷന്‍'; ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമെന്ന് ട്രംപ്; യുഎസിന് കനത്ത പ്രഹരം നല്‍കിയെന്ന് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വെടിവെച്ചിട്ട അമേരിക്കന്‍ യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവത്തില്‍ വിരുദ്ധമായ അവകാശവാദങ്ങളുമായി അമേരിക്കയും ഇറാനും രംഗത്ത്. ഏപ്രില്‍ മൂന്നിന് തകര്‍ന്നുവീണ എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ വൈമാനികനെ ഏകദേശം 24 മണിക്കൂറോളം നീണ്ട അതീവ സങ്കീര്‍ണ്ണമായ ദൗത്യത്തിലൂടെയാണ് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് വീണ്ടെടുത്തത്. അമേരിക്കന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്നാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
വിമാനം തകര്‍ന്നയുടന്‍ പാരച്യൂട്ട് വഴി പുറത്തുചാടിയ സൈനികന്‍ ഇറാന്റെ പര്‍വതമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സുരക്ഷാ പരിശീലനത്തില്‍ (SERE) ലഭിച്ച അറിവുകള്‍ ഉപയോഗിച്ച് ഇറാനിയന്‍ സേനയുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഇദ്ദേഹത്തെ ട്രാക്ക് ചെയ്യാന്‍ അത്യാധുനിക സിഗ്‌നലിങ് സംവിധാനങ്ങളാണ് യുഎസ് ഉപയോഗിച്ചത്. പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കമാന്‍ഡോ യൂണിറ്റുകളും ഉള്‍പ്പെട്ട വന്‍ സന്നാഹമാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. ഇറാനിയന്‍ സേനയെ ആശയക്കുഴപ്പത്തിലാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം വഴിതിരിക്കല്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയേറ്റെങ്കിലും സൈനികനെ സുരക്ഷിതമായി കുവൈത്തിലെത്തിക്കാന്‍ സാധിച്ചുവെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
സുരക്ഷ, ഒഴിഞ്ഞുമാറല്‍, പ്രതിരോധം, രക്ഷപ്പെടല്‍ (SERE) എന്നീ ടെക്‌നിക്കുകളില്‍ പരിശീലനം ലഭിച്ചവരാണ് അമേരിക്കന്‍ എയര്‍ക്രൂവുകള്‍. രക്ഷാപ്രവര്‍ത്തനം ഒരു പ്രത്യേക കമാന്‍ഡോ യൂണിറ്റാണ് നടത്തിയതെന്നും എക്‌സ്ട്രാക്ഷന്‍ കോറിഡോര്‍ സുരക്ഷിതമാക്കാന്‍ ഒന്നിലധികം ഫൈറ്റര്‍ ജെറ്റുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിപുലമായ വ്യോമസേനയുടെ പിന്തുണയുണ്ടായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ആക്‌സിയോസിനോട് പറഞ്ഞു. വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇറാനിയന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്ട്രാക്ഷന്‍ യൂണിറ്റിന് സംരക്ഷണം നല്‍കുന്നതിനായി പത്തോളം വിമാനങ്ങളോടൊപ്പം എക്‌സ്ട്രാക്ഷന്‍ ടീമുകളും ഈ ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്തെയും സ്ഥലത്തെയും കുറിച്ച് ഇറാനിയന്‍ സേനയെ ആശയക്കുഴപ്പത്തിലാക്കാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴിതെറ്റിക്കുന്നതിനായി വിവിദ തന്ത്രങ്ങള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (കഞഏഇ) ഉള്‍പ്പെടെയുള്ള ഇറാനിയന്‍ യൂണിറ്റുകള്‍ എക്‌സ്ട്രാക്ഷന്‍ പ്രവര്‍ത്തനം തടയുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം.
രണ്ട് അംഗങ്ങള്‍ക്കും വിമാനം തകര്‍ന്നതിന് ശേഷം യുഎസ് സേനയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞെന്നും ഇത് അവരുടെ സ്ഥാനം ട്രാക്ക് ചെയ്യാനും പ്രത്യേക രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെട്ട എ15ഋ വിമാനാംഗത്തെ കൊണ്ടുപോയ ഹെലികോപ്റ്ററിനും വെടിയേറ്റു. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് ചെറിയതോതില്‍ പരിക്കേറ്റതായും എങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങിയതായുമാണ് റിപ്പോര്‍ട്ട്. ഇവരെ പിന്നീട് ചികിത്സയ്ക്കായി കുവൈത്തിലേക്ക് കൊണ്ടുപോയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ രക്ഷാദൗത്യത്തെ അമേരിക്കന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
ഇറാന്‍ വെടിവെച്ചിട്ട അമേരിക്കന്‍ എഫ്-15 യുദ്ധവിമാനത്തിലെ വൈമാനികനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ പശ്ചിമേഷ്യയില്‍ കനത്ത പോരാട്ടം നടന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കുപടിഞ്ഞാറന്‍ ഇറാന്റെ മലയോര പ്രവിശ്യയായ കൊഹ്ഗിലുയേ ആന്‍ഡ് ബൊയേര്‍ അഹമ്മദിലെ 'ബ്ലാക്ക് മൗണ്ടന്‍' (കൗ ഇ സിയാ) മേഖലയില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. വൈമാനികനെ കണ്ടെത്താനുള്ള ദൗത്യത്തിനിടയിലാണ് ഈ ആക്രമണം നടന്നതെന്ന് പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഡസന്‍ കണക്കിന് വിമാനങ്ങളാണ് ഈ ദൗത്യത്തിനായി ഇറാന്‍ അതിര്‍ത്തിക്കുള്ളിലേക്ക് അമേരിക്ക അയച്ചത്.
അപകടത്തില്‍പ്പെട്ട രണ്ട് വൈമാനികരെയും സുരക്ഷിതമായി വീണ്ടെടുത്തതായും രക്ഷാദൗത്യത്തിനിടെ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടമാവുകയോ ചെയ്തിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ ഈ ദൗത്യത്തിനിടയില്‍ തങ്ങളുടെ സൈനിക വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല.
അമേരിക്കന്‍ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണവും ധീരവുമായ 'കോംബാറ്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ' (CSAR) ദൗത്യങ്ങളിലൊന്നായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീണ നിമിഷം മുതല്‍ കാണാതായ സൈനികനെ കണ്ടെത്താന്‍ അമേരിക്കയും ഇറാനും തമ്മില്‍ വലിയൊരു മത്സരമാണ് നടന്നത്. ശത്രുരാജ്യത്തിന്റെ മണ്ണില്‍ പാരച്യൂട്ട് വഴി ഇറങ്ങിയ സൈനികന്‍ ഇറാന്റെ പിടിയിലാകുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ സേന അതീവ ജാഗ്രത പുലര്‍ത്തി. ഒരു സൈനികനെ നേരത്തെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഏകദേശം 24 മണിക്കൂറിലധികം ഇറാനിലെ പര്‍വ്വതമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അതിജീവന പരിശീലനം (SERE) ലഭിച്ച സൈനികന്‍ തന്റെ പക്കലുള്ള സിഗ്‌നലിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ സേനയുമായി ആശയവിനിമയം നടത്തി. ഇത് അദ്ദേഹത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ സഹായിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ ഹെലികോപ്റ്ററുകള്‍ക്കും കമാന്‍ഡോകള്‍ക്കും സുരക്ഷയൊരുക്കാന്‍ പത്തോളം അത്യാധുനിക യുദ്ധവിമാനങ്ങള്‍ ആകാശത്ത് നിലയുറപ്പിച്ചിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGC) നീക്കങ്ങളെ വഴിതിരിച്ചുവിടാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചു. ഇതിനിടയിലൂടെ സ്‌പെഷ്യല്‍ ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ ഇറാനിലെത്തി സൈനികനെ സുരക്ഷിതമായി വീണ്ടെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യത്തിലൂടെ സൈനികനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണ്,' എന്ന് ട്രംപ് കുറിച്ചു. ഈ ദൗത്യത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടമാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, അമേരിക്കയുടെ ഈ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ശക്തമായ പ്രത്യാക്രമണം നടത്തിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. യുഎസ് സൈനികനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ അമേരിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയിറക്കി. ഇസ്ഫഹാന് തെക്കുവെച്ച് നടന്ന പോരാട്ടത്തില്‍ അമേരിക്കയുടെ സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാന്റെ സായുധസേനയുടെ കേന്ദ്രആസ്ഥാനമായ ഖതം അല്‍ അന്‍ബിയ വക്താവ് അറിയിച്ചു. കൂടാതെ ഒരു ഇസ്രയേലി ഡ്രോണും തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ കൊഹ്ഗിലുയേഹ് ആന്‍ഡ് ബൊയേര്‍ അഹമ്മദ് പ്രവിശ്യയില്‍ നടന്ന ഈ സൈനിക നടപടിക്കിടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സൈനികന്‍ സുരക്ഷിതനാണെന്ന് ട്രംപ് സ്ഥിരീകരിക്കുമ്പോഴും, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടന്ന രക്ഷാദൗത്യത്തെ പ്രതിരോധിക്കുന്നതിനിടെ അമേരിക്കന്‍ വ്യോമസേനയ്ക്ക് വലിയ നഷ്ടങ്ങള്‍ വരുത്താന്‍ സാധിച്ചുവെന്നാണ് ഇറാന്റെ വാദം.
വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനമായ എഫ് 15 ഇ ഈഗിള്‍ സ്ട്രൈക്സിനെ ഇറാന്‍ വെടിവെച്ച് വീഴ്ത്തിയത്. പൈലറ്റും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇതിലൊരാള്‍ രക്ഷപ്പെട്ടെങ്കിലും രണ്ടാമനെ കാണാതാവുകയായിരുന്നു. ഇറാനിയന്‍ അധികൃതരുടെ പിടിയില്‍ പെടാതെ ഒളിച്ചിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് യുഎസ് രക്ഷിച്ചത്. ഇദ്ദേഹത്തെ ഇറാനില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. സൈനികനെ കണ്ടെത്തിയതും അദ്ദേഹത്തെ തിരികെയെത്തിച്ചതും സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു.


